
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വാഹനങ്ങളിൽ നിന്ന് പണം മോഷ്ടിച്ച നാലംഗ ആഫ്രിക്കൻ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മന്ത്രാലയത്തിന്‍റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ മേഖലയിൽ നിന്ന് നിരവധി മോഷണ പരാതികൾ ലഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിനും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചുള്ള പരിശോധനയിലും, ദജീജ് ഏരിയയിലെ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത് എന്ന് കണ്ടെത്തി.
വ്യാജ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് സംഘം ബാങ്ക് ഉപഭോക്താക്കളെ പിന്തുടർന്നിരുന്നത്. പൊലീസിനെ കബളിപ്പിക്കാൻ നമ്പർ പ്ലേറ്റുകൾ ഇടയ്ക്കിടെ മാറ്റുകയും, അടിസ്ഥാന നമ്പറുകൾ മായ്ച്ചുകളയുകയും ചെയ്തിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം, അവരെ നിരീക്ഷിക്കാൻ പ്രത്യേക സുരക്ഷാ ടീമിനെ രൂപീകരിച്ചു. തുടർന്ന്, ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ