എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം; ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിനെന്ന് സൗദി

Published : Oct 14, 2022, 07:46 PM ISTUpdated : Oct 15, 2022, 08:27 AM IST
എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം; ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിനെന്ന് സൗദി

Synopsis

എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം തികച്ചും സാമ്പത്തികമായ കാര്യമാണ്.

റിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിന് ആണെന്ന് സൗദി അറേബ്യ. ‘ഒപെക് പ്ലസ്’ യോഗ തീരുമാനങ്ങൾ അംഗരാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്ത് എടുക്കുന്നതാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. 

എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം തികച്ചും സാമ്പത്തികമായ കാര്യമാണ്. ഒപെക് പ്ലസ് രാജ്യങ്ങൾ ഉചിതമായ തീരുമാനമാണ് എടുത്തതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. റിയാദും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സൈനിക സഹകരണം ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കനുസൃതമായാണ് മുന്നോട്ട് പോകുന്നത്. 

മേഖലയുടെ സുസ്ഥിരതക്കും സമാധാനത്തിനും അത് മികച്ച സംഭാവന നൽകുന്നുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം മുൻകാലങ്ങളിലെന്ന പോലെ ഊഷ്മളമായി തുടരും. എണ്ണയുൽപാദനം വെട്ടിക്കുറച്ച നടപടി ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല. റഷ്യ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുവിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ഇരുത്തിയുള്ള ചർച്ചക്ക് ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Read More-  ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാന്‍ അനുമതി

സൗദിയില്‍ കൺസൾട്ടിങ് മേഖലയിൽ സ്വദേശിവത്കരണം

റിയാദ്: സൗദിയില്‍ കൺസൾട്ടിങ് മേഖലയുടെയും അതിലെ തൊഴിലുകളുടെയും സ്വദേശിവത്കരണ നിയമപരിധിയിൽ വരുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. 2023 ഏപ്രിൽ ആറ് മുതൽ കൺസൾട്ടിങ് മേഖലയിലെ 35 ശതമാനം ജോലികൾ സ്വദേശിവത്കരിക്കും. ഈ തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

കൺസൾട്ടിങ് മേഖലയിലെ 61 ഓളം സ്ഥാപനങ്ങൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരും. സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ: കമ്പ്യൂട്ടർ, ധനകാര്യം, നോൺ സെക്യൂരിറ്റി സാമ്പത്തികകാര്യം, സകാത്ത്, ആദായ നികുതി, ലേബർ, സീനിയർ മാനേജ്‌മെൻറ്, സ്പോർട്സ്, അക്കൗണ്ടിങ്, ബിസിനസ്, അഡ്മിനിസ്ട്രേറ്റീവ്, ആസൂത്രണം, മാനേജ്മെൻറ്, അഗ്നി പ്രതിരോധം, സേഫ്റ്റി എൻജിനീയറിങ്, എൻജിനീയറിങ്, ആർക്കിടെക്ചർ, നഗരാസൂത്രണ എൻജിനീയറിങ്, പരിസ്ഥിതി വാസ്തു വിദ്യയ്ക്കുള്ള എൻജിനീയറിങ്, റോഡുകൾ-പാലങ്ങൾ-തുരങ്കങ്ങൾ എന്നിവയ്ക്കുള്ള എൻജിനീയറിങ്, ഇലക്ട്രിക്കൽ പ്രോജക്റ്റുകൾക്കുള്ള എൻജിനീയറിങ്, ഉത്ഖനനം, രാസ വ്യാവസായികം, ഓയിൽ ആൻഡ് ഗ്യാസ് എൻജിനീയറിങ്, റെയിൽവേ എൻജിനീയറിങ്, തുറമുഖങ്ങൾക്കും സമുദ്രഗതാഗത സൗകര്യങ്ങളുടെ നിർമാണത്തിനുമുള്ള എൻജിനീയറിങ്, ജലം, മലിനജല സംവിധാനത്തിനായുള്ള എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ കൺസൾട്ടിങ് സേവനം ഒരുക്കുന്ന സ്ഥാപനങ്ങളാണ് സ്വദേശിവത്കരണ നിയമത്തിൽ ഉൾപ്പെടുന്നത്. 

Read More -  വധശിക്ഷക്ക് വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ; റഹീം നിയമ സഹായ സമിതി പൊതുയോഗം ഇന്ന്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്