
കുവൈത്ത് സിറ്റി: കുവൈത്തിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഫഹദ് അല്‍ അഹ്‍മദ് ഏരിയയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തിലേറെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണപ്പെട്ടയാള്‍ അമേരിക്കന്‍ പൗരനാണെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണകാരണം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
Read also: പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
സൗദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാർ നഗരത്തിൽ കെട്ടിടങ്ങളിൽ അഗ്നിബാധ. അൽമുസാഅദിയ ഡിസ്ട്രിക്ടിനു സമീപത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിൽ വൻ തീപിടുത്തമാണ് ഉണ്ടായത്. അതേസമയം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടന്ന എട്ടു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം പുലർച്ചെ 1.32ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ഉത്തര അതിർത്തി പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ ഫഹദ് അൽ അനസി പറഞ്ഞു. ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും സമീപത്തെ മറ്റൊരു കെട്ടിടത്തിലുമാണ് തീ പടർന്നു പിടിച്ചത്.
സമീപത്തെ കൂടുതൽ കെട്ടിടങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയ എട്ടു പേരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി രക്ഷിച്ചു. ആർക്കും പരിക്കില്ലെന്നും കേണൽ ഫഹദ് അൽ അനസി പറഞ്ഞു.
Read also: മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ