
കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത വെടിക്കോപ്പുകളും മദ്യവും കൈവശം വെച്ച എയർലൈൻ ജീവനക്കാരായ ഡോക്ടറും പൈലറ്റും കുവൈത്തിൽ അറസ്റ്റിൽ. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിരന്തരമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (വെപ്പൺസ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് - റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഒരു വിമാന കമ്പനിയിൽ ഡോക്ടറായും പൈലറ്റായും ജോലി ചെയ്യുന്നവരാണ് ഇവർ.
ലൈസൻസില്ലാത്ത വെടിക്കോപ്പുകളും മദ്യവും കൈവശം വെച്ചതിനാണ് ഇവർ പിടിയിലായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആദ്യത്തെ പ്രതിയെ (ഡോക്ടർ) സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ലഗേജിൽ നിന്ന് 64 വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രാഥമിക അന്വേഷണത്തിൽ, വെടിയുണ്ടകൾ തന്റേതാണെന്നും രണ്ടാമത്തെ പ്രതിയിൽ നിന്നാണ് അവ ലഭിച്ചതെന്നും ഇയാൾ സമ്മതിച്ചു. മന്ത്രാലയം അറിയിച്ചതനുസരിച്ച്, ഈ അറസ്റ്റുകൾ ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെക്കുന്നതിനെതിരായ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ