20 വർഷത്തെ പ്രവാസ ജീവിതം; ഒഐസിസി നേതാവായ മലയാളി ദമ്മാമിൽ നിര്യാതനായി

Published : Feb 20, 2025, 05:30 PM IST
20 വർഷത്തെ പ്രവാസ ജീവിതം; ഒഐസിസി നേതാവായ മലയാളി ദമ്മാമിൽ നിര്യാതനായി

Synopsis

ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് 20 വർഷമായി പ്രവാസിയാണ്. 

ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഷിബു ജോയിയുടെ ആകസ്മിക വിയോഗവാർത്ത സഹപ്രവർത്തകർക്കിടയിൽ ദുഖം പടർത്തി. മരണവിവരമറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിലെത്തി. ദമ്മാമിലെ ഒ.ഐ.സി.സി യുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സോണി. രണ്ട്‌ മക്കളുണ്ട്‌.

Read Also -  സൗദിയിലെ ജിസാൻ വാഹനാപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലയച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹികപ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒ.ഐ.സി.സി  അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാപ്രവർത്തകനേയും ജനാധിപത്യ മൂല്യങ്ങൾക്ക്‌ വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്ത കോൺഗ്രസ്‌ പ്രവർത്തകനെയുമാണ് ഷിബു ജോയിയുടെ നിര്യാണം മൂലം നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരിക്കടത്ത്, ഡോക്ടർക്കും സർക്കാർ ഉദ്യോഗസ്ഥനും 10 വർഷം തടവ്, പ്രവാസികൾക്ക് ജീവപര്യന്തം
മലയാളികൾക്ക് പുതുവർഷ സമ്മാനം, നേരിട്ടുള്ള പുതിയ വിമാന സർവീസ് തുടങ്ങുന്നു