ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ന്; ആറ് മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികൾ

Published : Jan 11, 2023, 01:40 PM IST
ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ന്; ആറ് മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികൾ

Synopsis

രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. അന്ന് രാത്രി തന്നെ വിജയികളെ പ്രഖ്യാപിക്കും.

മസ്‍കത്ത്: ഒമാന്‍ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കും. അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 6 മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. അന്ന് രാത്രി തന്നെ വിജയികളെ പ്രഖ്യാപിക്കും.

സജി ഉതുപ്പാൻ, ഷമീർ പി.ടി.കെ, നിതീഷ് കുമാർ പി.പി, കൃഷ്‌ണേന്ദു, സിജു തോമസ്, അജയ് രാജ് എം.കെ, ദാമോദർ ആർ കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഢി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയിദ് അഹമദ് സൽമാൻ,  വൃന്ദ സിംഗാൽ എന്നിവരാണ് മത്സര രംഗത്തുള്ളത്.

7,260 വിദ്യാർഥികൾ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ 4,900ൽ പരം രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.
മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ രക്ഷകർത്താക്കൾക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുള്ളതും വോട്ടവകാശമുള്ളതും. 

Read also:  മകനെ സ്‍കൂളില്‍ വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ 'ഓപ്പൺ ഫോറങ്ങള്‍' നിർത്തലാക്കിയതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം
​​​​​​​മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പേരന്റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കിയതിനെതിരെ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം  ശക്തമാകുന്നു. 2012ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്റെ കാലം മുതൽ തന്നെ സ്കൂൾ  ബോർഡും, ഒമാനിലെ അതാത് ഇന്ത്യൻ സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി അംഗങ്ങളും  രക്ഷിതാക്കളും തമ്മിൽ ആശയ വിനിമയത്തിനുള്ള ഒരു വേദിയായി പേരന്റ് ഓപ്പ ഫോറം നിലവിൽ വന്നിരുന്നു. പിൽക്കാലത്ത് സ്കൂൾ ബോർഡിന്റെ പ്രവർത്തന പരിപാടിയിൽ ഉൾപ്പെടുത്തി വർഷത്തിൽ എല്ലാ സ്കൂളുകളും കുറഞ്ഞത് മൂന്ന് പേരന്റ് ഫോറവും, രണ്ടു ടീച്ചേഴ്‍സ് ഫോറവും നടത്തണമെന്ന തീരുമാനവും എടുത്ത് നടപ്പാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേ കാലമായി ഓപ്പൺ ഫോറങ്ങൾ നടക്കുന്നില്ല. ഇതിനെതിരെ തിഷേധവുമായി ഇപ്പോൾ രക്ഷകർത്താക്കൾ  രംഗത്തെത്തിയിരിക്കുകയാണ്.

ഒമാനിൽ ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിലുള്ള 21  ഇന്ത്യൻ  കമ്യുണിറ്റി സ്കൂളുകളിലായി 46,750 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. രണ്ടായിരത്തോളം അധ്യാപകരും 690ഓളം അനദ്ധ്യാപകരും ജീവനക്കാരും വിവിധ സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കണക്കുകള്‍ പറയുന്നു. കമ്യൂണിറ്റി സ്കൂൾ സംവിധാനത്തിനുള്ളിലെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായ രക്ഷിതാക്കൾ, അദ്ധ്യാപകർ , മാനേജ്‍മെന്റ്  എന്നിവർ തമ്മിൽ നല്ല തോതിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിനാണ് 'പേരന്റ്  ഓപ്പൺ ഫോറങ്ങൾ' ഒമാൻ വിദ്യാഭ്യാസ  മന്ത്രാലയം നിർബന്ധമാക്കിയിട്ടുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്