
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കുവൈത്ത് മന്ത്രിസഭ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വ്യാജ ബിരുദത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചുപിടിക്കും. വിദേശത്ത് നിന്ന് നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുവൈത്തികളും വിദേശി ജീവനക്കാരും പരിശോധന നേരിടേണ്ടി വരും. നിലവിലുള്ളവരുടെയും പുതിയതായി ജോലിയില്‍ പ്രവേശിച്ചവരുടെയും രേഖകള്‍ പരിശോധിക്കും. സംശയമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും.
ഇവ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിങ്ങനെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രോസിക്യൂഷന് കൈമാറും.
ഹാഷിഷുമായി കുവൈത്തില്‍ രണ്ടുപേര്‍ പിടിയില്‍
ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍; നടപടിയുമായി അധികൃതര്‍
കുവൈത്ത് സിറ്റി: ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈത്തില്‍ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു
ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ