അഞ്ച് ദശലക്ഷം ഒമാനി റിയാൽ സമ്മാനവുമായി ഓ! മില്യണയർ ഗ്രീൻ സർട്ടിഫിക്കറ്റ്

By Web TeamFirst Published Apr 9, 2022, 1:07 PM IST
Highlights

ജനങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ നൽകാനുമാണ് പരിശ്രമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 

മസ്‌കറ്റ്: ജീവിതത്തെ മാറ്റിമറിക്കാനും, മരങ്ങൾ നട്ടുപിടിപ്പിക്കാനും, ഒമാനെ സന്തോഷമുള്ള സ്ഥലമാക്കി മാറ്റാനുമുള്ള ലക്ഷ്യത്തോടെ മില്യണയർ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസിയുടെ കീഴില്‍ 'ഓ! കോടീശ്വരൻ' എന്ന പദ്ധതിക്ക് തുടക്കമായി. ഒമാനിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി നടത്തുന്ന നറുക്കെടുപ്പാണിത്. പങ്കെടുക്കുന്നവര്‍ 2.5 ഒമാനി റിയാലിന് ഒരു 'ഗ്രീൻ സർട്ടിഫിക്കറ്റ്' വാങ്ങുകയാണ് വേണ്ടത്. ഇതിലൂടെ ഒരു നറുക്കെടുപ്പിനുള്ള സൗജന്യ പ്രവേശനത്തിന് അർഹത നേടും. അഞ്ച് ദശലക്ഷം ഒമാനി റിയാൽ വരെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്‍ടിക്കപ്പെടുന്നത്.

ജനങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ നൽകാനുമാണ് പരിശ്രമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റനും ഒമാനില്‍ മരണങ്ങള്‍ നട്ടുപിടിപ്പിക്കാനും അതുവഴി  സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചുകൊണ്ട് കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുകയുമാണ് ചെയ്യുന്നത്.

കാലാവസ്ഥാ നടപടികൾക്കും ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്കുമായുള്ള ഒമാന്റെ ശ്രമങ്ങളെ ഈ വൃക്ഷത്തൈ നടൽ സംരംഭം പിന്തുണയ്ക്കുന്നു. ഗതാഗതം, വ്യവസായം എന്നിവയിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഈ നടപടിക്രമം നികത്തും.  ഭക്ഷ്യ ഉൽപ്പാദന മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയും തേനീച്ച വളർത്തൽ ചെയ്യുന്നതിലൂടെയും ഒമാന്റെ ഭാവിയിലേക്കുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഗവേഷണങ്ങൾ പറയുന്നത്, കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറക്കുന്നതിനു വേണ്ടി മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നാണ്, അതുകൊണ്ട് തന്നെ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അന്തരീക്ഷ  കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിനും ആഗോളതാപനം പരിമിതപ്പെടുത്തുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ്.

സുസ്ഥിര വികസനം, ശുദ്ധ ഊർജം, ജൈവ ഭക്ഷ്യ ധാന്യ ഉൽപ്പാദനം എന്നിവയിൽ നിലവിലുള്ള വൈദഗ്ധ്യം സംയോജിപ്പിച്ചുകൊണ്ടു ലക്ഷ്യം നേടാനാകും. സംരംഭത്തിന്റെ ഭാഗമായി, ജലസുരക്ഷയും ഭക്ഷ്സുരക്ഷയുമുള്ള ഒരു പച്ചപ്പും വൃത്തിയുള്ളതും തണുപ്പുള്ളതുമായ ഒമാനിന്റെ ഘടകമാകാൻ ഒമാനിലെ ജനങ്ങളെ ഇത് ഒരുമിപ്പിക്കും.

ഒമാനെ ഒരു പ്രകൃതിദത്ത സംരക്ഷണകേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിന്, ഇത് ഒരു മരുപ്പച്ച ഉദ്യാനം (ഒയാസിസ് പാർക്ക്) സൃഷ്ടിക്കും, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പച്ചപ്പുള്ള ഉദ്യാനമായി മാറും ഇത്.  പ്രാരംഭത്തിൽ 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സൃഷ്ടിക്കപ്പെടുന്ന ഈ ഉദ്യാനം നൂറായിരം കണക്കിനു മരങ്ങൾക്കും ഡസൻ കണക്കിനു സ്പീഷീസുകൾക്കും ആതിഥേയത്വം വഹിക്കും. വായുവിലെ ജലബാഷ്പത്തെ സാന്ദ്രീകരിച്ചുകൊണ്ടു ജലമാക്കി മാറ്റുന്ന 'വായുവിൽ നിന്നും ജലത്തിലേക്ക്’ സാങ്കേതികവിദ്യയാണ് ഇത് ഉപയുക്തമാക്കുക. വ്യത്യസ്‌ത ഉൽപാദന ശേഷിയുള്ള സൗരോർജ്ജം ഉൾപ്പെടെയുള്ള വിവിധ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട് വായുവിൽ നിന്നും ജലത്തിലേക്ക് ഉള്ള ഈ സംവിധാനത്തെ പ്രവർത്തിപ്പിക്കാൻ സാധിക്കും.  ആരംഭിച്ച് ഏഴ് വർഷത്തിനകം തന്നെ ഉദ്യാനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. പൂർണ്ണമായി ആസൂത്രണം ചെയ്ത ഈ മരുപ്പച്ച ഉദ്യാനം (അതായത് 1,200 ചതുരശ്ര കിലോമീറ്റർ) അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഏകദേശം 1,440,000 ടൺ കുറയ്ക്കുന്നതിനായി സംഭാവന ചെയ്യും, കൂടാതെ മൊത്തം വാർഷിക ഉദ്‌വമനത്തിൽ ഏകദേശം 2.4 ശതമാനം കുറവുണ്ടാകുകയും ചെയ്യും.


ജനങ്ങൾക്ക് ഇത് പ്രകൃതിയുമായും അവയുടെ സമൂഹവുമായും ബന്ധപ്പെടാനുള്ള സുസ്ഥിര ഇടമായിരിക്കുമ്പോൾ, ആരോഗ്യ ബോധമുള്ള സന്ദർശകർക്ക് ഇത് ഓട്ടം, സൈക്ലിംഗ് പാതകൾ, മെക്കാനിക്കൽ ജിം, കുട്ടികൾക്കുള്ള കളിപ്പാർക്കുകൾ മുതലായവയുടെ ഒരു കേന്ദ്രമായിരിക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒമാന്റെ ഭാവിയിൽ പ്രതീക്ഷ നൽകുന്നതിനുമുള്ള ഭക്ഷ്യസുരക്ഷാ പരിഹാരങ്ങൾക്കായുള്ള ഒരു ഇന്നൊവേഷൻ സെന്ററും കൂടി ഇതിലുണ്ടാകും, കൂടാതെ പൊതുജനങ്ങളുടെ വിദ്യാഭ്യാസത്തിനും ഇടപഴകലുകൾക്കുമുള്ള ഒരു സുസ്ഥിര കേന്ദ്രവും സ്‌കൂളിനും കുടുംബ യാത്രകൾക്കും അനുയോജ്യമായ സ്ഥലവുമായിരിക്കുമിത്.

മില്യണയർ ഇൻവെസ്റ്റ്‌മെന്റ് എൽഎൽസി വക്താവ് പറയുന്നു - “സുസ്ഥിരമായ ഭാവിക്കായുള്ള ആഗോള ആഹ്വാനത്തിനുള്ള ഒമാന്റെ ഉത്തരമാണ് മരുപ്പച്ച ഉദ്യാനം. ശരിയായ സമയത്തേക്കുള്ള ശരിയായ പദ്ധതിയാണിത്. ഓ! കോടീശ്വരൻ പദ്ധതിയുടെ സമാരംഭത്തിനു അനുബന്ധിയായി, മരുപ്പച്ച ഉദ്യാനത്തിനുള്ള പ്രൊജക്ട് ആരംഭിക്കും. വളരെക്കാലമായുള്ള ഒമാന്റെ കാർഷിക നയത്തിന്റെ ശരിക്കുമുള്ള കേന്ദ്ര ബിന്ദുവാണ് ഭക്ഷ്യസുരക്ഷ. ഏറ്റവും ഭക്ഷ്യസുരക്ഷയുള്ള രാജ്യങ്ങളിലൊന്നായി നിലനിർത്താൻ രാജ്യം തന്ത്രപരമായ ആസൂത്രണം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും വിഷൻ 2040 ന് അനുസൃതമായും  ഒമാൻ കാർഷിക വികസനത്തിന് അനുയോജ്യമായ ഭൂനിലയങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു. മരുപ്പച്ച ഉദ്യാനത്തിലൂടെ ഈ നടത്തുന്ന ശ്രമങ്ങൾക്ക് സംഭാവന ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കാര്യക്ഷമവും സാമൂഹിക പ്രതിബദ്ധതയുള്ളതും ധാർമ്മികവുമായ ഒരു വൃക്ഷത്തൈ നടൽ പരിപാടിയിലൂടെ ഒമാന്റെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണു ഒ! കോടീശ്വരൻ പദ്ധതി. വൃക്ഷത്തൈ നടൽ പരിപാടി സജീവമാകുന്നതൊടെ, ഒയാസിസ് പാർക്ക് തുറന്നതായി പ്രഖ്യാപിക്കാം.”

നടക്കാനിരിക്കുന്ന പ്രതിവാര നറുക്കെടുപ്പിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു: "സർട്ടിഫിക്കറ്റ് വാങ്ങുന്നവരെയും ഉടമകളെയും പ്രചോദിപ്പിക്കാൻ ഒ! കോടീശ്വരൻ പദ്ധതിക്ക് പ്രതിവാര സമ്മാനങ്ങളുണ്ട്. എല്ലാ വ്യാഴാഴ്ചയും രാത്രി 8 മണിക്ക് നറുക്കെടുപ്പ് നടക്കുന്നതിലൂടെ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ഒമാനി റിയാൽ സമ്മാനമായി നേടാൻ സാധിക്കും. ക്രമരഹിതമായി ഒരു ഗ്രീൻ സർട്ടിഫിക്കറ്റ് നമ്പർ തിരഞ്ഞെടുക്കുന്ന റാൻഡം നമ്പർ ജനറേറ്റർ സംവിധാനമാണു വിജയിയെ തിരഞ്ഞെടുക്കുന്നത്. കൂടാതെ, ഒ! കോടീശ്വരൻ പദ്ധതിയുടെ വലിയ നറുക്കെടുപ്പായി നറുക്കെടുപ്പ് മെഷീൻ 1 മുതൽ 44 വരെയുള്ള നമ്പറുകളിൽ നിന്നുമായി ഏഴ് നമ്പറുകൾ തിരഞ്ഞെടുക്കും. ഇതിന് അഞ്ച് വിജയിക്കാവുന്ന വിഭാഗങ്ങളുണ്ട്: പങ്കെടുക്കുന്നയാൾ 7 ൽ 7 മായി പൊരുത്തപ്പെടുന്നുവെങ്കിൽ മഹത്തായ സമ്മാനമായ 5,000,000 ഒമാനി റിയാൽ അവർക്കു ലഭിക്കും, കൂടാതെ 7 ൽ 6 മായി പൊരുത്തപ്പെടുന്നെങ്കിൽ 50,000 ഒമാനി റിയാലും , 7 ൽ 5 മായി പൊരുത്തപ്പെടുന്നെങ്കിൽ 500 ഒമാനി റിയാലും, 7 ൽ 4 മായി പൊരുത്തപ്പെടുന്നെങ്കിൽ 50 ഒമാനി റിയാലും, 7 ൽ 3 മായി പൊരുത്തപ്പെടുന്നെങ്കിൽ ഒരു ഒമാനി റിയാലും സമ്മാനമായി ലഭിക്കും. ആദ്യ രണ്ടു വിഭാഗങ്ങളിലും, സമ്മാനം വിജയികൾക്കിടയിൽ വിഭജിക്കപ്പെടും.

കൂടാതെ, ഒ! കോടീശ്വരൻ പദ്ധതി പൗരന്മാർക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്തിന്റെ GPAയിലേക്കു സംഭാവന ചെയ്യാനും (വാറ്റ്, ലാഭനികുതി), രാജ്യത്തെ സന്തോഷ സൂചിക ഉയർത്താനും, മരം നടൽ പരിപാടി പ്രോത്സാഹിപ്പിക്കാനും, കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം പരിമിതപ്പെടുത്താനും, പരിസ്ഥിതി, സാമൂഹിക, ഭരണ സംരംഭങ്ങളെ പിന്തുണയ്ക്കാനും, പ്രാദേശിക വിതരണക്കാരുമായും വിപണിയിലെ അനുബന്ധങ്ങളുമായി ചേർന്നു പ്രവർത്തിക്കാനും, ആഗോള താപനത്തിനെതിരെ നടപടിയെടുക്കുന്ന രാജ്യമായി ഒമാനെ പ്രോത്സാഹിപ്പിക്കുന്ന ടൂറിസത്തെ പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നു.   

click me!