Gulf News : നിര്‍ത്തിയിട്ട കാറില്‍ വെച്ച് കാമുകിയെ ചുംബിച്ചു; പ്രവാസിയെയും യുവതിയെയും നാടുകടത്തും

Published : Nov 29, 2021, 10:48 AM ISTUpdated : Nov 29, 2021, 12:04 PM IST
Gulf News : നിര്‍ത്തിയിട്ട കാറില്‍ വെച്ച് കാമുകിയെ ചുംബിച്ചു; പ്രവാസിയെയും യുവതിയെയും നാടുകടത്തും

Synopsis

പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍. സാല്‍മിയ (Salmiya)പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവരെ നാടുകടത്തും. 

ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന്‍ ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

കുവൈത്ത് സിറ്റി: പാര്‍ക്കില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കുവൈത്തിലെ ജഹ്റയിലായിരുന്നു (Jahra) സംഭവം. സംഘര്‍ഷം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ് അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസിന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ യുവാക്കള്‍ തയ്യാറായില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. അംഗസംഖ്യ കുറവായിരുന്നതിനാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇവരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത്. സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവാക്കളെ ചോദ്യം ചെയ്‍തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത