മയക്കുമരുന്നുമായി പ്രവാസി ഒമാനില്‍ പിടിയിൽ

By Web TeamFirst Published May 23, 2022, 3:51 PM IST
Highlights

വ്യാപാര ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ചിരുന്നു എന്നതാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.

മസ്കറ്റ്: മയക്കുമരുന്ന് കൈവശം വച്ചതിന് ഒരു ഏഷ്യൻ  വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പൊലീസ് സേനയാണ് പ്രതിയെ പിടികൂടിയതെന്ന്  റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

വ്യാപാര ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ചിരുന്നു എന്നതാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. അന്വേഷണത്തിൽ ഇരുപതു കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. പ്രതിക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചു വരുന്നതായും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

قيادة شرطة محافظة شمال الباطنة بالتعاون مع الإدارة العامة لمكافحة المخدرات والمؤثرات العقلية تلقي القبض على مقيم من جنسية آسيوية بتهمة حيازة المواد المخدرة بقصد الإتجار بها، وضبط بحوزته ٢٠ كيلوجراما من مخدر الكريستال، وتستكمل بحقه الإجراءات القانونية. pic.twitter.com/GguQI0YjxR

— شرطة عُمان السلطانية (@RoyalOmanPolice)
click me!