വ്യാഴാഴ്ച രാവിലെ കുട്ടിയെ ഡേ കെയറിലാക്കാന്‍ പോയതായിരുന്നു അമ്മ. എന്നാല്‍ ഡേ കെയറില്‍ കുട്ടിയെ ഇറക്കാന്‍ അമ്മ മറന്നു. നേരെ വാള്‍ഗ്രീന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയ ഇവര്‍ നാലു മണിക്കൂറിന് ശേഷമാണ് കാറില്‍ എത്തുന്നത്.
മഡിസണ്‍ കൗണ്ടി: അമേരിക്കയിലെ ജോര്‍ജിയയില്‍ നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന ഒരു വയസ്സുള്ള കുട്ടി ചൂടേറ്റ് മരിച്ചു. മാഡിസണ്‍ കൗണ്ടി ഡാനിയേല്‍സ് വില്ലയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ കുട്ടിയെ ഡേ കെയറിലാക്കാന്‍ പോയതായിരുന്നു അമ്മ. എന്നാല്‍ ഡേ കെയറില്‍ കുട്ടിയെ ഇറക്കാന്‍ അമ്മ മറന്നു. നേരെ വാള്‍ഗ്രീന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയ ഇവര്‍ നാലു മണിക്കൂറിന് ശേഷമാണ് കാറില്‍ എത്തുന്നത്.
മൂന്നുവയസുള്ള കണ്ണുകാണാത്ത കുഞ്ഞിനെ കൊന്ന് ഫ്രീസറിൽ സൂക്ഷിച്ചു, അമ്മ അറസ്റ്റിൽ
ശക്തമായ ചൂടില്‍ കാറിലിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടനെ സഹായം അഭ്യര്‍ത്ഥിച്ച് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കണോയെന്ന് അന്വേഷണത്തിന് ശേഷം മാത്രമെ പറയാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നു മണിക്കൂറോളം കാറിനകത്ത് ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു
ഹൂസ്റ്റണ്‍: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് സംഭവം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസ്സുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായാണ് കടയില്‍ പോയത്. സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയ അമ്മ മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില്‍ നിന്ന് പുറത്തിറങ്ങി. പിറകിലുള്ള അഞ്ചു വയസ്സുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചതെന്ന് പൊലീസ് പറയുന്നു.
സാധാരണ രീതിയില്‍ അങ്ങനെയാണ് ചെയ്യാറുള്ളതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാല്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ഡോര്‍ ശരിയല്ലായിരുന്നെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. മൂന്നു മണിക്കൂറോളം കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മകന്‍ ചൂടേറ്റ് മരിച്ചത് കണ്ടത്.
