പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 02, 2023, 07:33 PM IST
പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വീടിനുള്ളില്‍ വയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മസായില്‍ ഏരിയയിലായിരുന്നു സംഭവം. വീടിനുള്ളില്‍ വയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വിവരമറിഞ്ഞ് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാ സേനകളും വീട്ടിലെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

Read also:  വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിക്ക് പരിക്ക്

'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്'

റിയാദ്: ചികിത്സാബില്ല് അടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

ചികിത്സാബില്ല് കുടിശ്ശികയ്ക്ക് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പരിശോധനകൾ തുടരും. ലംഘനങ്ങൾ കണ്ടെത്തിയാൽ അത്തരം സ്ഥാപനങ്ങളെ സമിതിക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബില്ല് കുടിശ്ശിക പിരിച്ചെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Read also:  ഹൗസ് ഡ്രൈവറുൾപ്പടെ ഗാർഹിക തൊഴിലാളികളായ പ്രവാസികള്‍ക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ; നടപടി തുടങ്ങി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി