
അബുദാബി: കളഞ്ഞുകിട്ടിയ പണം പൊലീസില്‍ ഏല്‍പ്പിച്ച പ്രവാസിക്ക് അബുദാബിയില്‍ ആദരം. ഏഷ്യക്കാരനായ യുവാവിനെയാണ് അബുദാബി പൊലീസ് ആദരിച്ചത്. പണം നഷ്ടപ്പെട്ടയാള്‍ക്ക് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ് പണം പൊലീസിന്റെ ടൂറിസം വിഭാഗത്തില്‍ ഏല്‍പ്പിച്ചത്.
ഇദ്ദേഹത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച പൊലീസ് സന്തോഷ സൂചകമായി ഉപഹാരവും നല്‍കി. യുവാവിന്റെ സത്യസന്ധതയെ അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റാഷിദി പ്രശംസിച്ചു. മറ്റുള്ളവരും ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ മാതൃകയാക്കണമെന്നും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read More: യുഎഇയിലെ ജനവാസ മേഖലയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു
ദുബൈ പൊലീസിന്റെ ആഡംബര വാഹനവ്യൂഹത്തിലേക്ക് ആദ്യ ഇലക്ട്രിക് കാര്‍ കൂടി
ദുബൈ: ദുബൈ പൊലീസിന്റെ ആഡംബര പട്രോള്‍ വാഹനങ്ങളിലേക്ക് ആദ്യ ഇലക്ട്രിക് കാര്‍ കൂടി. വണ്‍ റോഡ് ഓട്ടോമോട്ടിവ് കമ്പനിയുടെ ഹോങ്ക്വി ഇ എച്ച് എസ് 9 വാഹനമാണ് ദുബൈ പൊലീസ് സ്വന്തമാക്കിയത്.
പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഹോങ്ക്വി കമ്പനിയുടെ ആദ്യ എസ് യു വിയാണിത്. വെറും അഞ്ച് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ഈ വാഹനത്തിന്‍റെ പ്രത്യേകത. ആറു മുതല്‍ എട്ടു മണിക്കൂര്‍ കൊണ്ട് ഇത് ഫുള്‍ ചാര്‍ജാകും. ഫുള്‍ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ദുബൈ പൊലീസിന്‍റെ നിലവിലുള്ള മെഴ്‌സിഡസ്, മസെറാറ്റി, ആസ്റ്റണ്‍ മാര്‍ട്ടിന്‍സ്, കാഡിലാക് എന്നീ ആഡംബര കാറുകളുടെ കൂട്ടത്തിലേക്കാണ് പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ