തീപിടുത്തമുണ്ടായ സ്ഥലത്തു നിന്ന് ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പങ്കുവെച്ചിട്ടുണ്ട്. 

ദുബൈ: ദുബൈയില്‍ അല്‍ നഹ്‍ദ 1ലെ ജനവാസ മേഖലയില്‍ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തീപിടുത്തമുണ്ടായ സ്ഥലത്തു നിന്ന് ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഇവിടേക്കുള്ള പ്രവേശനം പൊലീസ് ഇപ്പോള്‍ തടഞ്ഞിട്ടുണ്ട്. ആംബുലന്‍സുകളും അഗ്നിശമന സേനയുടെയും പൊലീസിന്റെയും വാഹനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയതായി സമീപത്ത് താമസിക്കുന്നവര്‍ അറിയിച്ചു.

Read also: ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി