നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധിപ്പേര്‍ അറസ്റ്റില്‍

Published : Jul 09, 2022, 10:01 AM IST
നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധിപ്പേര്‍ അറസ്റ്റില്‍

Synopsis

കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന പ്രവാസികളും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരുമാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന ഗവര്‍ണറേറ്റിലും ജഹ്റയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്‍തു. 

കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന പ്രവാസികളും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരുമാണ്.  ഭിക്ഷാടനം നടത്തുന്നതിനിടെയാണ് നാല് പേര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
 

നിയമം ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികളെ കണ്ടെത്താനുള്ള രാജ്യവ്യാപക പരിശോധനകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോകാത്തവരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ജോലി സ്ഥലങ്ങളും താമസ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പരിശോധനയ്ക്ക് എത്തുന്നത്. 

സൂര്യോദയത്തിന് മുമ്പ് വരെ തൊഴിലാളികളികളുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് നിശ്ചിത കാലത്തേക്ക് മറ്റൊരു ജി.സി.സി രാജ്യത്തും പ്രവേശിക്കാനുമാവില്ല.

Read also: ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവതിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചു; പ്രവാസി അറസ്റ്റില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായ് റിയൽ എസ്റ്റേറ്റിൽ ഡിജിറ്റൽ വിപ്ലവം, കെട്ടിടങ്ങളുടെയോ വീടുകളുടെയോ ഓഹരികൾ വാങ്ങാം, ടോക്കൺ വിൽപന ഫെബ്രുവരി 20 മുതൽ
പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ പുക, ശ്വാസം അടക്കിപ്പിടിച്ച് യാത്രക്കാ‍ർ, മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, അടിയന്തര ലാൻഡിങ്ങ്