ജഹ്റ പൊലീസ് സ്റ്റേഷനിസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. 32 വയസുകാരിയായ പ്രവാസി വനിതയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവതിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപില്‍ മെസേജ് അയച്ച പ്രവാസി യുവാവ് അറസ്റ്റിലായി. ജഹ്റ പൊലീസ് സ്റ്റേഷനിസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. 32 വയസുകാരിയായ പ്രവാസി വനിതയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തന്റെ വാട്സ്ആപ് നമ്പറില്‍ ലഭിച്ച അശ്ലീല സന്ദേശങ്ങള്‍ക്കെതിരെയായിരുന്നു പരാതി. രണ്ട് വാട്സ്ആപ് നമ്പറുകളില്‍ നിന്നായിരുന്നു ഇവ യുവതിയുടെ ഫോണ്‍ ലഭിച്ചത്. ലൈംഗിക ബന്ധത്തിന് ക്ഷണിക്കുന്നതും അശ്ലീല ഉള്ളടക്കം നിറഞ്ഞവയുമായിരുന്നു സന്ദേശങ്ങള്‍. പൊലീസ് അന്വേഷണം നടത്തി ഫോണ്‍ നമ്പറുകളുടെ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Read also: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും; ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍

ഗ്രാമഫോണിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ ഒരു ഗ്രാമഫോണിനുള്ളിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചുവെച്ചിരുന്നത്. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

Read also: ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി

'സംഗീത ഉപകരണത്തില്‍' ഒളിപ്പിച്ച നിലയില്‍ 925 ഗ്രാം ഹാഷിഷാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്‍താവനയില്‍ അറിയിച്ചു. പിടിച്ചെടുത്ത ഗ്രാമഫോണിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരന്തര പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളില്‍ എല്ലാ നിയമലംഘനങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ബോധവാന്മാരാണെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.