
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹവല്ലിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു അറസ്റ്റ്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നത്. അറസ്റ്റ് ചെയ്‍ത ശേഷം ഇവര്‍ക്കെതിരായ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.
തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ കുവൈത്ത് അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇത്തരം പരിശോധനകളില്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരും പരിശോധനാ സമയത്ത് തിരിച്ചറിയില്‍ രേഖകള്‍ കൈവശമില്ലാത്തവരും ഒരു സ്‍പോണ്‍സറില്‍ നിന്ന് മാറി മറ്റൊരിടത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുമൊക്കെ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലാവുന്ന എല്ലാവരെയും പിന്നീട് കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധം നാടുകടത്തുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇവര്‍ക്ക് പ്രവേശനം ലഭിക്കില്ല.
Read also: പ്രവാചക നിന്ദ; പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും
കുവൈത്ത് സിറ്റി: കുവൈത്തില്‍ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് ഉള്‍പ്പെടെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ജ്വല്ലറി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാല്‍മിയയിലെ ഒരു ജ്വല്ലറിയാണ് പൂട്ടിയത്.
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുക, അറബിക് അല്ലാത്ത ഭാഷയില്‍ ഇന്‍വോയിസുകള്‍ നല്‍കുക, അനധികൃതമായി മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഉപഭോക്താവിന്റെ ഡേറ്റ പര്‍ച്ചേസ് ഇന്‍വോയിസില്‍ സൂക്ഷിക്കാതിരിക്കുക, ഇലക്ട്രോണിക് ഇതര ഇന്‍വോയിസുകള്‍ നല്‍കുക, സ്ഥാപനത്തില്‍ ദിവസവുമുള്ള വില്‍പ്പനയുടെ കണക്കുകള്‍ സൂക്ഷിക്കാതിരിക്കുക എന്നിവയും നിയമലംഘനത്തില്‍പ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ