
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ(UAE) ഉമ്മുല്‍ഖുവൈനില്‍(Umm Al Quwain) പെര്‍ഫ്യൂം ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ചയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നുപിടിച്ചത്. ഉമ്മുല്‍ തൂബ് വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് അഗ്നിബാധ ഉണ്ടായത്.
സിവില്‍ ഡിഫന്‍സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടര്‍ന്ന കറുത്ത പുക പ്രദേശത്താകെ വ്യാപിച്ചിരുന്നു. കിലോമീറ്ററുകള്‍ അകലെ വരെ പുക ദൃശ്യമായിരുന്നു. സെപ്തംബറിലും ഇതേ മേഖലയില്‍ തീപിടിച്ചിരുന്നു. ടയര്‍ ഫാക്ടറിയിലാണ് അന്ന് തീപിടിച്ചത്. ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ ആറ് മണിക്കൂറിലേറെ പരിശ്രമിച്ചാണ് അന്ന് തീയണച്ചത്. 2016ല്‍ ഉമ്മുല്‍ തൂബ് വ്യവസായ മേഖലയിലെ ഒരു പെര്‍ഫ്യൂം ഫാക്ടറി കത്തി നശിച്ചിരുന്നു.
സൗദിയില്‍ തീപിടിച്ച അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷിച്ചു
റിയാദ്: സൗദി അറേബ്യയില്‍ തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് കുട്ടികള്‍ മാത്രം പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് കുട്ടികളേയും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam