
മസ്‌കറ്റ്: ഒമാനിലെ ഒരു വെയര്‍ഹൗസില്‍ തീപിടിത്തം. വെയര്‍ഹൗസിലെ കാര്‍ഡ്‌ബോര്‍ഡ് വസ്തുക്കളിലാണ് തീ പടര്‍ന്നു പിടിച്ചത്. ബൗഷര്‍ വിലായത്തിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങളും കമ്പനികളും ആവശ്യമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ചു; യുവാവിന് ആദരം
മസ്‌കറ്റ്: ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ ഒമാനി പൗരന്‍ അലി ബിന്‍ നാസര്‍ അല്‍ വര്‍ദിക്ക് ആദരം. ഒമാനിലെ വാദി ബാഹ്ല മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി; 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് രക്ഷിച്ചത്. നിസ്വ വിലായത്തിലെ ബഹ്ലയിലെ കുത്തിയൊഴുകുന്ന വാദിയില്‍ നിന്ന് കുട്ടികളെ സാഹസികമായ രക്ഷിച്ച് കരക്കെത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായെത്തിയത്. അലി ബിന്‍ നാസര്‍ അല്‍ വര്‍ദിയെ സിവില്‍ ഡിഫന്‍സ് മേധാവി അഭിനന്ദന സര്‍ട്ടിഫിക്കറ്റും ജാക്കറ്റും നല്‍കി ആദരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam