
ബുറൈമി: ഒമാനില്‍(Oman) വ്യവസായ കേന്ദ്രത്തിലെ സംഭരണശാലയില്‍ അഗ്നിബാധ(fire). ബുറൈമി വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വെയര്‍ഹൗസിലാണ് തീപ്പിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് (Civil defense)വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കും. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നവംബർ ആദ്യവാരം മുതൽ കൊവിഡ് വാകിസിൻ നൽകാനും സുപ്രീം കമ്മറ്റി അനുവാദം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിൻ കാമ്പയിനുകൾ പുരോഗമിച്ചു വരുന്നുവെന്നും കമ്മറ്റി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam