ഒമാനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു

By Web TeamFirst Published Jun 2, 2023, 3:34 PM IST
Highlights

വിവരമറിഞ്ഞ് തീ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിക്ക് കീഴിലെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനയിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. നോര്‍ത്ത് അൽ ബാത്തിന ഗവര്ണറേറ്റിലെ സുവൈഖ് വിലയത്തിലാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് തീ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയിക്ക് കീഴിലെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
മൂന്ന് വാഹനങ്ങളിൽ ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) സംഘമെത്തി അണക്കുകയുണ്ടായി. അപകടത്തില്‍ ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ലയെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

Read also: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ സമര്‍പ്പിക്കണം

കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി അധികൃതര്‍: ഒരു പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മഹ്‍ബുലയില്‍ നടത്തിയ പരിശോധനയിലാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്‍തു.

പിടിയിലായ പ്രവാസിയാണ് മദ്യനിര്‍മാണം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 40 ബാരലുകളില്‍ നിറച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 163 ബോട്ടില്‍ മദ്യവും അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ്  ലൈവ് യുട്യൂബില്‍ കാണാം...

click me!