
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) റസ്റ്റോറന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് സ്ത്രീകളും കുട്ടിയുമടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു(injury). കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലാണ് സംഭവം. കടയുടെ മുന്‍വശത്തെ മേല്‍ക്കൂര അവിടെ ഭക്ഷണം കഴിക്കാന്‍ വന്നവര്‍ക്ക് മേല്‍ തകര്‍ന്നുവീഴുകയായിരുന്നു.
സ്വദേശികളായ മൂന്ന് സ്ത്രീക്കും ഒരു ബാലനും ഒരു പുരുഷനുമാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ ദമ്മാം കിംഗ് ഫഹദ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയ്ക്ക് വലിയക്കുഴപ്പമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ആരോഗ്യ പരിചരണങ്ങളും നല്‍കാന്‍ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് നിര്‍ദേശിച്ചു. അപകടത്തെ കുറിച്ച അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ അജാബ് അല്‍ഹര്‍ബിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam