യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

Published : Apr 03, 2023, 10:18 PM IST
യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

Synopsis

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടുത്തം. 

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍  മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേന കുത്തിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടങ്ങി. ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. എന്നാല്‍ അഞ്ച് സ്ഥാപനങ്ങള്‍ അപ്പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു. 

Read also:  ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണം; പ്രവാസി മലയാളിക്ക് ഗുരുതര പരിക്ക്

സീബ്രാ ക്രോസിങുകളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ മുതല്‍ പണി കിട്ടും; മുന്നറിയിപ്പുമായി അധികൃതര്‍
ഉമ്മുല്‍ഖുവൈന്‍: റോഡുകളിലെ സീബ്രാ ക്രോസിങുകളില്‍ നാളെ മുതല്‍ പുതിയ റഡാറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറിയിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വേണ്ടി വാഹനങ്ങള്‍ നിര്‍ത്താത്ത ഡ്രൈവര്‍മാരെ ഏപ്രില്‍ മൂന്നാം തീയ്യതി മുതല്‍ ഈ റഡാറുകള്‍ പിടികൂടുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സീബ്രാ ക്രോസിങുകളില്‍ കാല്‍നട യാത്രക്കാരെ വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും, അതുകൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാവുന്ന നാശനഷ്ടങ്ങളും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. റോഡ് സുരക്ഷ മുന്‍നിര്‍ത്തി യുഎഇ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന നിരവധി ക്യാമ്പയിനുകളുടെ തുടര്‍ച്ചയാണിത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ
വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു