
റിയാദ്: അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രതിയും അൾജീരിയക്കാരൻ തന്നെയാണെന്നാണ് റിപ്പോര്‍ട്ടു. ഇയാളും സന്ദർശക വിസയിൽ എത്തിയതാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തെന്നും മക്ക പൊലീസ് വ്യക്തമാക്കി.
രണ്ടു പേരെയും ഹോട്ടലിൽ വെച്ച് ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ പിടികൂടിയത്. കുത്തേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‍തതായും മക്ക പൊലീസ് പറഞ്ഞു. മക്കയിലെ ഒരു ഹോട്ടലിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.
സൗദിയിൽ കഴിഞ്ഞവർഷം തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചു
റിയാദ്: കഴിഞ്ഞവർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ ‘വുദി’ (സൗഹൃദ) സംവിധാനത്തെക്കുറിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗഹൃദ സംവിധാനത്തിലൂടെ 2022-ലെ തൊഴിൽ തർക്കങ്ങളിൽ 73 ശതമാനത്തിനും പരിഹാരം കാണാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന്റെ ശരാശരി ദൈർഘ്യം 40 ദിവസത്തിൽനിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറയ്ക്കുന്നതിനും സംവിധാനം സഹായിച്ചിട്ടുണ്ട്.
തൊഴിൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിന് സൗഹാർദ സെറ്റിൽമെന്റ് വകുപ്പാണ് പ്രവർത്തിക്കുന്നത്. രണ്ട് കക്ഷികൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരുവശത്ത് എല്ലാ കക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും മറുവശത്ത് എല്ലാ സ്ഥാപനങ്ങളിലെയും തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് സംവിധാനത്തിലൂടെ ശ്രമിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
Read also: സൈനിക വേഷം ധരിച്ച് വ്യാപാര സ്ഥാപനത്തില്‍ കൊള്ള; മൂന്നംഗ സംഘം പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ