Insulting Saudi National Flag: സൗദി ദേശീയ പതാകയെ അപമാനിച്ച കേസില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 27, 2022, 8:38 PM IST
Highlights

സൗദി അറേബ്യയുടെ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് ബംഗ്ലാദേശുകാരെ പൊലീസ് അറസ്റ്റ് ചെയ്‍തു

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ആ രാജ്യത്തിന്റെ ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ (Foreigners arrested) പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയില്‍ (Jeddah) നിന്നാണ് ഇവര്‍ പിടിയിലായത്.  നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

ദേശീയ പതാകയെ എല്ലാവരും ആദരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഒരു തരത്തിലും അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്നും പൊലീസ് അറിയിച്ചു. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്‍ത് മറ്റ് നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

click me!