കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

Published : Apr 15, 2025, 05:29 PM IST
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

Synopsis

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകും

കുവൈത്ത് സിറ്റി: കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകടത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു.

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു. സഹകരണ സംഘങ്ങളുടെ കാര്യത്തിൽ നിരന്തരമായ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് നിയമങ്ങളും ചട്ടങ്ങളും അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുറ്റവാളിയുടെ ദേശീയത പരിഗണിക്കാതെ എല്ലാ നിയമലംഘനങ്ങളെയും കർശനമായി നേരിടും. ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി നൽകുന്നത് ഉറപ്പാക്കുന്നതിനും സഹകരണ മേഖലയിൽ സുതാര്യതയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

read more: വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി