യുഎഇയില്‍ ഇന്ധനവില കുറയും; പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Dec 1, 2022, 10:31 AM IST
Highlights

ഡിസംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.30 ദിര്‍ഹമാണ് വില. നവംബറില്‍ ഇത് 3.32 ദിര്‍ഹമായിരുന്നു.

അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു. ഡിസംബര്‍ മാസത്തിലെ പെട്രോള്‍, ഡീസല്‍ നിരക്കുകളാണ് യുഎഇ ഇന്ധനവില കമ്മറ്റി പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.30 ദിര്‍ഹമാണ് വില. നവംബറില്‍ ഇത് 3.32 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.18 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 3.20 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ആണ് വില. എന്നാല്‍ കഴിഞ്ഞ മാസം ഇത് 3.13 ദിര്‍ഹമായിരുന്നു. ഡീസലിന് 3.74 ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 4.01 ദിര്‍ഹമായിരുന്നു. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

Read More -  യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി, ദുബൈയില്‍ സൗജന്യ പാര്‍ക്കിങ്

രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കി യുഎഇ ഭരണാധികാരികള്‍

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരികളുടെ ഉത്തരവ്. ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കേസുകളില്‍പ്പെട്ട തടവുകാരെയാണ് വിട്ടയ്ക്കുക.

Read More -  യുഎഇയില്‍ ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ 

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ 333 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടു. 153 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടിട്ടുണ്ട്.  ദുബായിയിൽ 1040 തടവുകാരെ മോചിപ്പിക്കും. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവൈമി 111 തടവുകാരെയാണ് മോചിപ്പിച്ചത്. 

click me!