Asianet News MalayalamAsianet News Malayalam

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി, ദുബൈയില്‍ സൗജന്യ പാര്‍ക്കിങ്

ദുബൈയിൽ തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിങ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച ദിവസങ്ങളിൽ സൗജന്യപാര്‍ക്കിങ് അനുവദിക്കുകയും ചെയ്യും.  

traffic fine and free parking announced as part of uae national day
Author
First Published Nov 29, 2022, 11:02 PM IST

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിന്‍റെയാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. ഇക്കാലയളവിലെ നിയമലംഘനത്തിന്‍റെ പേരിൽ വാഹനം പിടിച്ചെടുക്കില്ലെന്നും ട്രാഫിക് പോയിന്‍റ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

Read More - കുപ്രസിദ്ധ അന്താരാഷ്ട്ര കൊക്കെയ്ന്‍ വ്യാപാര സംഘം പിടിയില്‍; ഓപ്പറേഷനില്‍ പങ്കാളിയായി യുഎഇ

ദുബൈയിൽ തുടര്‍ച്ചയായി നാലു ദിവസം സൗജന്യ പാര്‍ക്കിങ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കില്ലെന്ന് ആര്‍ടിഎ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച ദിവസങ്ങളിൽ സൗജന്യപാര്‍ക്കിങ് അനുവദിക്കുകയും ചെയ്യും. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾക്ക് ഇത് ബാധകമല്ല. നാളെ മുതൽ ശനിവരെ  മെട്രോ,ട്രാം, ബസ് സർവീസുകൾക്ക് പുതിയ സമയക്രമം അനുവദിച്ചു. മെട്രോ രാവിലെ അഞ്ച് മണി മുതൽ രാത്രി ഒരു മണി വരെ സർവീസ് നടത്തും. ട്രാമുകളും ബസുകളും രാവിലെ ആറ് മുതൽ രാത്രി ഒരു മണിവരെ നിരത്തിലിറങ്ങും.  ഞായറാഴ്ചയും ബസുകൾ  ഈ സമയക്രമം തുടരും. എന്നാൽ മെട്രോ രാവിലെ എട്ട് മുതൽ രാത്രി 12 വരെയും ട്രാം രാവിലെ ഒൻപത് മുതൽ രാത്രി ഒരു മണി വരെയുമായിരിക്കും സർവീസ് നടത്തുക.

Read More - കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ കുട്ടികള്‍ക്ക് രക്ഷകനായി പ്രവാസി; ആദരിച്ച് പൊലീസ്

അതേസമയം അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ ട്രാഫിക് പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവുകള്‍ നിലവിലുണ്ട്. നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് അബുദാബിയില്‍ ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ പോലീസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമുകള്‍ മുഖേനയോ പിഴകള്‍ അടയ്ക്കാം. 

Follow Us:
Download App:
  • android
  • ios