
റിയാദ്: കൊവിഡിന് ശേഷമുള്ള ആഗോള സാമ്പത്തിക, വാണിജ്യ, ചരക്കുനീക്ക പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടി റിയാദില്‍ തുടരുന്നു. ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. സൗദി അറേബ്യയുടെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സിറ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ ആറാമത് എഡിഷന്‍ 'മനുഷ്യത്വത്തില്‍ നിക്ഷേപിക്കുക, ഒരു പുതിയ ആഗോള ക്രമം തയാറാക്കുക' എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നടക്കുന്നത്. റിയാദ് റിട്ട്‌സ് കാള്‍ട്ടണിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് സെന്ററാണ് സമ്മേളന വേദി.
അമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍, നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍, സംരംഭകര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയ 6000-ത്തോളം പ്രതിനിധികളാണ് ഉച്ചകോടിയിലെ വിവിധ പ്ലീനറി സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി അതിജീവനം മുതല്‍ സൈബര്‍ ഭീഷണികള്‍ വരെ നേരിടാന്‍ ഇന്നേ തയാറാവാന്‍ സാധ്യമായ വഴികള്‍ തേടുന്ന സംവാദങ്ങളാണ് സംഗമത്തില്‍ നടക്കുകയും ആശയങ്ങള്‍ ഉരുത്തിരിയുകയും ചെയ്യുന്നത്. പുതിയ ആഗോള ക്രമം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് ചര്‍ച്ചകള്‍.
Read More - മാസങ്ങള്‍ക്ക് ശേഷം റിയാദില്‍ തിരിച്ചെത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്
അള്‍ജീരിയ ഉച്ചകോടിയില്‍ സൗദി കിരീടാവകാശി പങ്കെടുക്കില്ല
റിയാദ്: അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
Read More - പോര്‍ച്ചുഗല്‍ റാലിയില്‍ 'തീ പാറിക്കാന്‍' സൗദി കാറോട്ട വനിതാ താരം ദാനിയ അഖീല്‍
റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ