കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവിനെ റിയാദ് മേഖലയിലെ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു.
റിയാദ്: മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം റിയാദിലെത്തിയത്. മാസങ്ങളോളം ജിദ്ദയിലായിരുന്നു രാജാവ് കഴിഞ്ഞത്.
കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവിനെ റിയാദ് മേഖലയിലെ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു. മക്കയിലെ അമീറും സൗദി ഭരണാധികാരിയുടെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ യാത്രയാക്കിയത്.
Read More - വിദേശത്ത് നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്
ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിങ്ങനെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സല്‍മാന്‍ രാജാവിനെ അനുഗമിച്ചു.
Read More- മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു
ഉച്ചകോടിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല
റിയാദ്: അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.
റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും.
അതേസമയം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അനുസരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.
