
മസ്‍കത്ത്: ഒമാനില്‍ അന്താരാഷ്ട്ര അഹിംസാ ദിനവും ഗാന്ധി ജയന്തിയും വിപുലമായ രീതിയിൽ ആചരിക്കുന്നു. മസ‍്‍കത്തിലെ ഇന്ത്യൻ എംബസിയും ബ്രഹ്മകുമാരീ സമിതിയുടെ ഒമാനിലെ രാജയോഗ സെന്ററും ചേർന്ന് നടത്തുന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സമാധാന സന്ദേശം നൽകും. ബ്രഹ്മകുമാരീസിന്റെ ഐക്യരാഷ്ട്ര സ്ഥിര പ്രതിനിധിയായ സിസ്റ്റർ ജയന്തി മുഖ്യ പ്രഭാഷണം നടത്തും.
വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, ഒമാൻ സർക്കാരിലെ ഉന്നത ഉദ്യഗസ്ഥർ, എന്നിവര്‍ക്ക് പുറമെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. ഗാന്ധിയന്‍ ദർശനങ്ങളിൽ ആകൃഷ്ടരായ ഒമാൻ സ്വദേശികളുടെ സജീവ പങ്കാളിത്തം മുൻ വർഷങ്ങളിലെന്നതു പോലെ ഈ വർഷവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗാന്ധിജിയുടെ അഹിംസാ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിക്കും. ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വൈകുന്നേരം 7.30ന് അൽ ക്വയറിലെ മസ്‍കത്ത് ഹോളിഡേ ഹോട്ടലിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകര്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Read also: ഷാര്‍ജയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഇന്നു മുതല്‍ പണം ഈടാക്കിത്തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ