ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് പ്രകാരം ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള പ്രദേശത്തെ ഏറ്റവും നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത് പ്രകാരം ഉടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫോറന്‍സിക്ക് പരിശോധന നടത്തുകയും മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also:  ഫ്രൈഡേ മാര്‍ക്കറ്റില്‍ റെയ്ഡ്; കച്ചവടക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രവാസികള്‍ അറസ്റ്റില്‍

ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു
ദോഹ: ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി.കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ് കണ്ണന്‍ ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

പിതാവ് കണ്ണന്‍ ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയാണ്. മാതാവ് സിജി ഖത്തര്‍ എയര്‍വേയ്സില്‍ ജീവനക്കാരിയാണ്. കള്‍ച്ചറല്‍ ഫോറം എക്സ്പാട്രിയേറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും. 

Read also:  ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു