ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും സൗദി അറേബ്യയില്‍

Published : Oct 28, 2022, 09:55 PM IST
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും സൗദി അറേബ്യയില്‍

Synopsis

പ്രശസ്ത ഹാസ്യകലാകാരനും നടനുമായ വിനോദ് കോവൂർ, നാടൻപാട്ട് കലാകാരിയും കേരള ഫോക്ലോർ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രസീത ചാലക്കുടി, നാടൻപാട്ട് ഗായകൻ മനോജ് പെരുമ്പിലാവ്, ഹാസ്യകലാകാരൻ സി.ടി. കബീർ എന്നിവരും റിയാദിലെത്തി.

റിയാദ്: നവോദയ സാംസ്കാരിക വേദിയുടെ 13-ാം വാർഷികാഘോഷമായ ‘നാട്ടുത്സവം’ വെള്ളിയാഴ്ച റിയാദ് അൽഹൈറിലെ അൽഉവൈദ ഫാമിൽ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും പ്രശസ്ത ഹാസ്യകലാകാരനും നടനുമായ വിനോദ് കോവൂർ, നാടൻപാട്ട് കലാകാരിയും കേരള ഫോക്ലോർ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രസീത ചാലക്കുടി, നാടൻപാട്ട് ഗായകൻ മനോജ് പെരുമ്പിലാവ്, ഹാസ്യകലാകാരൻ സി.ടി. കബീർ എന്നിവരും റിയാദിലെത്തി.

കാൽനൂറ്റാണ്ടായി നാടൻപാട്ടുകൾ പാടി നടന്ന തന്നെ ഇന്നത്തെ നിലയിൽ പ്രശസ്തയാക്കിയത് സച്ചി എന്ന സംവിധായകനാണെന്നും ഇന്ന് ലോകത്ത് എവിടെ ചെന്നാലും മലയാളികൾ സ്നേഹത്തോടെ അണച്ചുപിടിക്കുകയാണെന്നും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവായ നഞ്ചിയമ്മ റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞാൻ 14 ജില്ലകളിലും പോയി പാടിയിട്ടുണ്ട്. എന്നാൽ സച്ചി എന്ന സംവിധായകന്റെ അയ്യപ്പനും കോശിയും സിനിമയിൽ പാടിയ ശേഷമാണ് കേരളത്തിലുള്ളവർ പോലും എന്നെ അറിഞ്ഞതെന്നും ഇന്ന് ദിവസം അഞ്ഞൂറ് പേരെങ്കിലും തന്നെ കാണാൻ അട്ടപ്പാടിയിലെ തന്റെ വീട്ടിൽ വരാറുണ്ടെന്നും അത് വലിയ സന്തോഷമാണ് നൽകുന്നതെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നവോദയ ഭാരവാഹികളായ കുമ്മിൾ സുധീർ, ബാബുജി, രവീന്ദ്രൻ പയ്യന്നൂർ എന്നിവരും പങ്കെടുത്തു.

Read also:പ്രവാസി മലയാളി യുവാവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‍സിലേക്ക് മത്സരിച്ച് വിദേശിയും
റിയാദ്: ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് വിദേശ നിക്ഷേപകനും. ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. മൂന്നു വനിതകളും ഒരു വിദേശ നിക്ഷേപകനും അടക്കം 42 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതെനന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി അറിയിച്ചു.

വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് വഴി 24 ദിവസത്തിനിടെയാണ് ഇത്രയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. വാണിജ്യ മന്ത്രാലയം നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കും നിയമാവലികള്‍ക്കും അനുസൃതമായി നാമനിര്‍ദേശ പത്രിക സ്വീകരണ പ്രക്രിയ സുഗമമായാണ് പൂര്‍ത്തിയായതെന്ന് തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മാലികി പറഞ്ഞു.

Read also: ഒരു വര്‍ഷത്തേക്ക് ഫ്രീയായി പെട്രോളടിക്കാം; ഫുട്‍ബോള്‍ ആരാധകര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി കമ്പനി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന