തൊഴില്‍ - താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

തൊഴില്‍ - താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. ഒപ്പം വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടുന്നുണ്ട്. പിടിയിലായ പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയില്ല.

Read also:  'ഇപ്പോള്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ പുതുക്കില്ല'; സ്വദേശികള്‍ക്ക് ഉറപ്പ് നല്‍കി അധികൃതര്‍

കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്ന് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ ജോലികളുടെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അധികൃതര്‍ ഇത്തരമൊരു ഉറപ്പ് സ്വദേശികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വദേശികള്‍ ലഭ്യമാവുന്ന ഒരു തസ്‍തികയിലും ഇനി പ്രവാസികളെ നിയമിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ കരാറുകളും ഒരു വര്‍ഷത്തേക്കാണ് തയ്യാറാക്കുന്നത്. അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കാലാവധി നിജപ്പെടുത്താത്തതോ ആയ കരാറുകള്‍ ഇനി മുതല്‍ ഇല്ലെന്നും എല്ലാ സ്വദേശികള്‍ക്കും അധികൃതര്‍ ഉറപ്പു നല്‍കിയതായി പ്രാദേശിക അറബി ദിനപ്പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്‍തു. ഏത് സര്‍ക്കാര്‍ വകുപ്പിലായാലും സ്വദേശികള്‍ ലഭ്യമാണെങ്കില്‍ ആ തസ്‍തികകളിലെ പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ ഇനി പുതുക്കുകയേ ഇല്ലെന്നും ഒരു വകുപ്പിനും ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Read also: പ്രവാസി മലയാളി യുവാവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി