
റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഗൈഡുകൾ. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളിൽ സേവനം നൽകാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്.
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകൾക്ക് പുറമെ ആംഗ്യഭാഷയിലും മാർഗനിർദേശം നൽകാനും ആശയവിനിമയം നടത്താനും കഴിവുള്ളവരാണ് ഗൈഡുകളായി നിയമിതരായിട്ടുള്ളത്. റിയാദ് സിറ്റി റോയൽ കമീഷനാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ ഗൈഡുകൾ കൃത്യമായ ഉത്തരം നൽകും. സ്റ്റേഷന് സമീപത്തെ പിക്നിക് പോയിൻറുകളെയും കോഫി ഷോപ്പുകളെയും ബസ് റൂട്ടുകളെയും കുറിച്ചെല്ലാം ആവശ്യമായ വിവരങ്ങൾ ഇവർ നൽകും. ഔദ്യോഗിക ഗ്രീൻ യൂനിഫോമിലാണ് ഇവരുണ്ടാവുക.
Read Also - നഗരത്തിന്‍റെ ഏത് ഭാഗത്തുനിന്നും ലുലുവിലേക്ക് യാത്ര എളുപ്പം; റിയാദ് മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ