
റിയാദ്: ഈ മാസം ഒന്നിന് ആരംഭിച്ച റിയാദ് മെട്രോ ബ്ലൂ ലൈനിലെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു. ആഭ്യന്തര മന്ത്രാലയത്തോട് ചേർന്നുള്ള സ്റ്റേഷൻറെയും അൽ മുറബ്ബ സ്റ്റേഷെൻറയും പ്രവർത്തനമാണ് തിങ്കളാഴ്ച ആരംഭിച്ചത്, ചൊവ്വാഴ്ച അസീസിയ സ്റ്റേഷനും തുറന്നു. മുറബ്ബ സ്റ്റേഷൻ ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേർന്നാണ്. ഇനി നഗരത്തിന്‍റെ ഏത് ഭാഗത്തുനിന്നും ലുലുവിലേക്കുള്ള യാത്ര എളുപ്പമായി.
സാബ് വടക്ക് ബാങ്ക് സ്റ്റേഷൻ മുതൽ തെക്ക് ദാറുൽ ബൈദ സ്റ്റേഷൻ വരെ റിയാദ് നഗരത്തിന് കുറുകെ പോകുന്ന ഏറ്റവും വലിയ ട്രാക്കുകളിലൊന്നായ ബ്ലൂ ലൈനിൽ ആകെ 34 സ്റ്റേഷനുകളാണ് ഉള്ളത്. തുടക്കത്തിൽ 11 സ്റ്റേഷൻ മാത്രമേ തുറന്നിരുന്നുള്ളൂ. എന്നാൽ ഞായറാഴ്ച സുലൈമാൻ ഹബീബ് സ്റ്റേഷനും തിങ്കളാഴ്ച മറ്റ് രണ്ട് സ്റ്റേഷനുകളും ചൊവ്വാഴ്ച ഒന്നും തുറന്നതോടെ ബ്ലൂ ട്രെയിൻ നിർത്തുന്ന ആകെ സ്റ്റേഷനുകളുടെ എണ്ണം 15 ആയി.
ബാക്കി സ്റ്റേഷനുകൾ വരും ദിവസങ്ങളിൽ തുറക്കും. ഈ ലൈനിലാണ് റിയാദ് മെട്രോയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ സ്റ്റേഷനുകളുള്ളത്. ബത്ഹ മ്യുസിയം സ്റ്റേഷനും ദീര സ്റ്റേഷനും. ഇതും ബത്ഹ ഹൃദയത്തിലുള്ള അൽ ബത്ഹ സ്റ്റേഷനും തുറന്നിട്ടില്ല. റിയാദ് മെട്രോ പദ്ധതിയിൽ നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 85 സ്റ്റേഷനുകളാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam