കൊലപാതക കേസില്‍ ജയിലിലായി; മൂന്ന് വര്‍ഷത്തിനിപ്പുറം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കോടതി വിധി

Published : Aug 23, 2023, 10:05 PM ISTUpdated : Aug 23, 2023, 10:12 PM IST
കൊലപാതക കേസില്‍ ജയിലിലായി; മൂന്ന് വര്‍ഷത്തിനിപ്പുറം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കോടതി വിധി

Synopsis

ജയിലിലായതിന് പിന്നാലെ കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതിെൻറ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചു പേരും ജയിലിൽ തുടരേണ്ടിയും വന്നു.

റിയാദ്: കൊലപാതക കേസിൽ മൂന്ന് വർഷത്തോളമായി സൗദിയിലെ ജയിലിൽ ആയിരുന്ന രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കണ്ട് കോടതി വിട്ടയച്ചു. വിധിപകർപ്പ് ഇന്ത്യൻ എംമ്പസിക്ക് കൈമാറി. റിയാദിന് സമീപം അൽഖർജ് മേഖലയിലെ കൃഷിയിടത്തിൽ ജോലിക്കാരായിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയുമാണ് കോടതിയുടെ വിധിതീർപ്പിൽ ജയിൽ മോചിതരായത്. ഒരു വാഹനാപകടത്തിൽ സഹപ്രവർത്തകനായ ബംഗ്ലാദേശ് പൗരൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഇവർ കൊലപാതക കുറ്റം ആരോപിക്കപ്പെട്ട് ജയിലിലായത്.

കൃഷിത്തോട്ടത്തിൽ ഇവരെ കൂടാതെ നാല് ബംഗ്ലാദേശ് സ്വദേശികളും ജോലിക്കാരായി ഉണ്ടായിരുന്നു. ഇവിടുത്തെ വിവിധ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധ വശാൽ വാഹനാപകടം സംഭവിക്കുകയും ബംഗ്ലാദേശികളിലൊരാൾ മരിക്കാനിടയാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജയിലിലായതിന് പിന്നാലെ കോവിഡ് മഹാമാരി പൊട്ടി പുറപ്പെട്ടതിെൻറ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി അഞ്ചു പേരും ജയിലിൽ തുടരേണ്ടിയും വന്നു.

Read Also -  പണപ്പെരുപ്പം കുറവുള്ള രാജ്യങ്ങളില്‍ മുന്നേറി ഈ ഗള്‍ഫ് നാട്

ഇതിനിടയിൽ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദിെൻറ നാട്ടിലെ ബന്ധുക്കൾ സഹായത്തിനയി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ ബന്ധപ്പെട്ടു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി ഇന്ത്യൻ എംബസി നിർദേശപ്രകാരം വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു. എന്നാൽ കേസിെൻറയും ചാർത്തപ്പെട്ട കുറ്റത്തിെൻറയും കാഠിന്യം മനസ്സിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനുശേഷം നാട്ടിലേക്ക് പോകുന്നതിന് ശ്രമം നടത്തുകയും വീണ്ടും പൊലീസ് പിടിയിൽ അകപ്പെടുകയുമായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നു. അതിനിടയിൽ കൂടെ അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞു. ഇതോടെ ജയിലിൽ കഴിയുന്നവരിൽ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കി. കുറ്റമേറ്റയാൾ ഒഴികെയുള്ള മറ്റ് രണ്ട് ബംഗ്ലാദേശികൾക്ക് രണ്ടു വർഷം തടവ് വിധിച്ചു. വിചാരണാകാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടു പേരേയും മോചിപ്പിക്കാൻ കോടതി ഉത്തവിൽ പറയുകയും ചെയ്തു. എന്നാൽ കുറ്റമേറ്റയാൾക്കുളള വിധി ഇനിയും പ്രസ്താവിച്ചിട്ടില്ല.

Read Also - അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധക്ക്; ഈ ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും, ക്രമീകരണങ്ങള്‍ ഇങ്ങനെ...

കുറ്റമൊഴിവായെങ്കിലും ഷാഹുൽ ഹമീദിെൻറയും മുലായികയുടെയും മറ്റ് രണ്ട് ബംഗ്ലാദേശികളുടെയും ജയിൽ മോചനത്തിന് ഇവരുടെ തൊഴിലുടമ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നാസർ പൊന്നാനിയുടെ ഇടപെടലിൽ തന്നെ നാലുപേരെയും പുറത്തിറക്കുകയായിരുന്നു. നിരപരാധികളാണെന്ന കോടതി വിധി വന്നതിനാൽ ജാമ്യമില്ലാതെ ജയിലിൽ കഴിഞ്ഞ കാലയളവിലെ നഷ്ടപരിഹാരത്തിനായി ഷാഹുൽ ഹമീദിെൻറയും മുലായികയുടെയും വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ പാലിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് നാസർ പൊന്നാനി അറിയിച്ചു.

(ഫോട്ടോ: ജയിൽ മോചിതരായവർ കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയോടൊപ്പം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്