കാപിറ്റല്‍ എകണോമിക്‌സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിയാദ്: ജി-20 രാജ്യങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സൗദി അറേബ്യ. ചൈനക്ക് തൊട്ടു പിറകിലാണ് സൗദി അറേബ്യ ഈ രംഗത്തുള്ളത്. സൗദിയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്‍റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. 

കാപിറ്റല്‍ എകണോമിക്‌സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ പണപെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം 2.3 ആയി കുറഞ്ഞിരുന്നു. ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. തൊട്ടുമുന്നത്തെ മാസത്തിൽ 2.7 ഉണ്ടായിരുന്ന പണപ്പെരുപ്പമാണ് ജൂലൈ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയത്. വിപണിയിലെ വസ്തുക്കളുടെ വിലക്കയറ്റവും നികുതി ഭാരവുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് മുന്നിലുള്ളത്. 

ജൂലൈയില്‍ ചൈനയുടെ പണപ്പെരുപ്പം .03 ആണ്. രണ്ടാം സ്ഥാനത്തുള്ള സൗദിയോടൊപ്പം ദക്ഷിണ കൊറിയയും ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇന്ത്യ 18-ാം സ്ഥാനത്താണുള്ളത്. 7.4 ശതമാനമാണ് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്. താമസ കെട്ടിട വാടകയിലുണ്ടായ വർധനവാണ് സൗദിയിൽ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. ജൂലൈയില്‍ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് പണപ്പെരുപ്പം കുറവ് രേഖപ്പെടുത്തിയത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

Read ALso - ലൈസൻസിൽ നെഗറ്റീവ് പോയിന്‍റ് കുറയ്ക്കണോ? പ്രവാസികള്‍ക്കുള്‍പ്പെടെ മികച്ച അവസരം, ഓഫറുമായി അധികൃതര്‍

കഴിഞ്ഞ വർഷം ജൂലൈയിലും പണപ്പെരുപ്പം 2.7 ശതമാനമായിരുന്നു. പാർപ്പിട കെട്ടിട വാടകയില്‍ 10.3 ശതമാനവും ഫ്ലാറ്റ് വാടക 21.1ശതമാനവും വർധനവ് രേഖപ്പെടുത്തിയത് പണപ്പെരുപ്പത്തെ കൂടുതല്‍ സ്വാധീനിച്ചു. ഇതിന് പുറമേ ഭക്ഷ്യവസ്തുക്കളുടെയും പാനിയങ്ങളുടെയും വില 1.4 ശതമാന തോതിലും പോയ മാസത്തില്‍ വർധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം