വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി പിടിയില്‍

Published : Sep 05, 2023, 10:47 PM IST
വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി പിടിയില്‍

Synopsis

ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുവൈത്ത് സിറ്റി: വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി കുവൈത്തില്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ആഫ്രിക്കന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്.

ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുവഴി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. പ്രതിയെയും ശേഖരിച്ച തെളിവുകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Read Also-  ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

അതേസമയം കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്.

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ  19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു. പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും  പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read also - നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാം

വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്; വനിത ഡോക്ടറെ പുറത്താക്കി, വന്‍തുക പിഴ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കോടതി. സ്വദേശിയായ ഡോക്ടര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 

യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം