
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ സ്‌കൂളുകളിലെും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 24ന് അവധി ആയിരിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
Read Also - ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
പറന്നുയര്‍ന്നതിന് പിന്നാലെ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തെരച്ചില്‍
ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ യുഎഇയില്‍ തകര്‍ന്നുവീണു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു.
ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോഗള്‍ഫ് കമ്പനിക്കു കീഴില്‍ ലിയൊനാര്‍ഡൊ എ.ഡബ്ലിയു 139, ബെല്‍ 212, ബെല്‍ 206 ഹെലികോപ്റ്റുകള്‍ ഉള്‍പ്പെട്ട വിമാനനിരയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ