
മസ്‌കത്ത്: അര്‍ബുദ രോഗത്തിന് (cancer)ഒമാനില്‍(Oman) ആധുനിക ചികിത്സ സംവിധാനം നല്‍കുന്നതിനായി അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ഇന്ത്യയിലെ പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റപ്രൈസസ് ലിമിറ്റഡുമായി (എച്ച്‌സിജി ഹോസ്പിറ്റല്‍സ്) കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഒമാനിലെ കാന്‍സര്‍ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ സൗകര്യം ലഭ്യമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് അര്‍ബുദ രംഗത്ത് വൈദഗ്ധ്യത്തിന്റെയും ഗുണനിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് എച്ച് സി ജി കാന്‍സര്‍ സെന്ററുമായുള്ള സഹകരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ചീഫ് കാര്‍ഡിയോളജിസ്റ്റും എംഡിയുമായ ഡോ. കെ പി രാമന്‍ പറഞ്ഞു. മൂല്യാധിഷ്ഠിതമായി ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ പരിചരണം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലുമായുള്ള ഞങ്ങളുടെ സഹകരണമെന്ന് ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ബി എസ് അജയ്കുമാര്‍ പറഞ്ഞു.
പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ ഖൗല ഹോസ്പിറ്റല്‍ ഡി ജി ഡോ. മാസിന്‍ അല്‍ ഖബൂരി മുഖ്യാതിഥയായി. അല്‍ ഹയാത്ത് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറ്ക്ടര്‍ ഡോ. മുഹമ്മദ് സഹ്റുദ്ദീന്‍, സി ഇ ഒ സുരേഷ് കുമാര്‍, അല്‍ ഹയാത് ഹോസ്പിറ്റല്‍ എച്ച് ആര്‍ ഡയറക്ടര്‍ ഹംദാന്‍ അവൈത്താനി, എച്ച് സി ജി ഹോസ്പിറ്റല്‍ മിഡില്‍ ഈസ്റ്റ് റീജ്യനല്‍ ഹെഡ് ഡോ. നദീം ആരിഫ്, ഓങ്കോളജി സര്‍ജന്‍ ഡോ. പ്രഭു എന്‍ സെരിഗാര്‍, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ലാഹിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
അര്‍ബുദ ചികിത്സ രംഗത്ത് ഇന്ത്യയിലെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാണ് എച്ച് സി ജി. രണ്ട് പതിറ്റാണ്ടിലേറെയായി ഒമാനില്‍ അല്‍ ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി, കോസ്മെറ്റിക് സര്‍ജറി, സ്ലീപ്പ് മെഡിസിന്‍, ന്യൂറോളജി, പ്രമേഹം തുടങ്ങിയ വിഭഗങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കിവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ