Saudi Land Forces Commander in India: ചരിത്രത്തിലാദ്യമായി സൗദി കരസേനാ മേധാവി ഇന്ത്യയില്‍

Published : Feb 16, 2022, 06:42 PM ISTUpdated : Feb 16, 2022, 07:56 PM IST
Saudi Land Forces Commander in India: ചരിത്രത്തിലാദ്യമായി സൗദി കരസേനാ മേധാവി ഇന്ത്യയില്‍

Synopsis

2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയുടെ സൗദി അറേബ്യ സന്ദർശനത്തിന്റെ തുടര്‍ച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവി ഇന്ത്യയിലെത്തിയത്.

ദില്ലി: റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവി (Commander of the Royal Saudi Land Forces) ലെഫ്. ജനറൽ ഫഹദ് ബിൻ അബ്‍ദുല്ല മുഹമ്മദ് അൽ മുതൈർ (Lieutenant General Fahd Bin Abdullah Mohammed Al-Mutair) ഇന്ത്യയിലെത്തി. ചരിത്രത്തിലാദ്യമായാണ് സൗദി കരസേനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമാവുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണമാണ് (bilateral defence cooperation) ഇത് അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ, സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ചരിത്രത്തില്‍ ഒരു ഇന്ത്യൻ കരസേനാ മേധാവിയുടെ ആദ്യ സൗദി സന്ദർശനമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം. ദില്ലിയിലെത്തിയ ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിനെ ചൊവ്വാഴ്‍ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സ്വീകരിച്ചു. തുടര്‍ന്ന് സൗത്ത് ബ്ലോക്കില്‍ അദ്ദേഹത്തിന് സൈന്യം ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളുടെയും കരസേനാ മേധാവിമാര്‍ വിവിധ വിഷയങ്ങളില്‍ ചർച്ചകള്‍ നടത്തുകയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

സാമ്പത്തിക അഭിവൃദ്ധി, ഭീകരതയെന്ന വിപത്തിനെ ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കൽ എന്നിങ്ങനെയുള്ള മേഖലകളില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്‍താവനയില്‍ അറിയിച്ചു. പ്രതിരോധ നയതന്ത്രം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന്റെ പ്രധാന തത്വങ്ങളിലൊന്നായി നിലകൊള്ളുകയാണെന്നും പ്രസ്‍താവന പറയുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ബുധനാഴ്‍ച സൗദി അറേബ്യയിലേക്ക് മടങ്ങും.
 

രണ്ട് ദിവസം മുമ്പ് ഒമാന്‍ നാവിക സേനാ മേധാവി റിയര്‍ അഡ്‍മിറല്‍ സൈഫ് ബിന്‍ നാസിര്‍ ബിന്‍ മുഹ്‍സിന്‍ അല്‍ രഹ്‍ബി, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവനെയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയ്‍ക്കും ഒമാനും ഇടയിലെ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‍തു. 

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച നടത്തും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ