Houthi Attack : സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

Published : Mar 11, 2022, 06:38 PM IST
Houthi Attack : സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

Synopsis

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്.

റിയാദ്: റിയാദ് (Riyadh) പെട്രോളിയം സംസ്‌കരണ ശാലയ്ക്ക് (petroleum  refinery) നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത് (drone attack). ആക്രമണത്തില്‍ റിഫൈനറിയില്‍ നേരിയ തോതിലുള്ള അഗ്‌നിബാധയുണ്ടായി. ഇത് ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവര്‍ത്തനത്തെയോ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തെയോ ഡ്രോണ്‍ ആക്രമണം ബാധിച്ചിട്ടുമില്ല. 

ഭീരുത്വമാര്‍ന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആവര്‍ത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തില്‍ ഊര്‍ജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്. ഇത്തരം നശീകരണ, ഭീകരാക്രണങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഊര്‍ജ മന്ത്രാലയം സൂചന നല്‍കിയിട്ടില്ല. ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ ആവര്‍ത്തിച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഹൂതികളുമായി ബന്ധം; അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയില്‍പെടുത്തി യുഎഇ

റിയാദ്: ബിനാമി ഇടപാടിലേർപ്പെട്ട ബംഗ്ലാദേശ് പൗരൻ റിയാദിൽ പിടിയിലായി. റെസിഡന്റ് പെർമിറ്റിൽ (ഇഖാമ) റഫ്രിജറേഷൻ ടെക്നിഷ്യൻ എന്ന തസ്‍തിക രേഖപ്പെടുത്തിയ ഇയാൾ പച്ചക്കറി വിപണന മേഖലയിൽ ബിനാമി ബിസിനസ് നടത്തിവരവെയാണ് പിടിയിലായതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 

ഇയാളുടെ വാഹനത്തിൽ നിന്ന് മൂന്ന് ലക്ഷം റിയാലും അക്കൗണ്ടിങ് സംബന്ധിച്ച ബുക്കുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമി ഇടപാടാണെന്ന് കണ്ടെത്തിയത്. റിയാദ് നഗരത്തിന്റെ തെക്ക് ഭാഗമായ അസീസിയയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് പച്ചക്കറികൾ വാങ്ങുകയും കിഴക്കൻ പ്രവിശ്യയിലേക്ക് ദിവസേന കയറ്റി അയക്കുകയുമായിരുന്നു ഇയാളുടെ ബിസിനസ്. ഇങ്ങനെയുള്ള വ്യാപാരത്തിലൂടെ ലഭിച്ച വരുമാനത്തിന്റെ ഭാഗമാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയ പണമെന്ന് ഇയാൾ സമ്മതിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

തുടരന്വേഷണത്തിൽ ഒരു സൗദി പൗരനാണ് സ്ഥാപന ഉടമയെന്നും എന്നാൽ ബംഗ്ലാദേശ് പൗരനെ പച്ചക്കറി, പ്ലമ്പിങ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കച്ചവടം നടത്താൻ ലൈസൻസില്ലാതെ ബിനാമി ഇടപാടായി അനുവദിക്കുകയായിരുന്നു എന്നും കണ്ടെത്തി. സ്ഥാപനത്തിന്‍റെ ഉടമയെന്ന നിലയിലാണ് വിദേശി പെരുമാറി വരുമാനം സ്വന്തം അക്കൗണ്ടിലേക്ക് ശേഖരിക്കുകയും ട്രാന്‍സ്‍ഫർ ചെയ്യുകയും ചെയ്തതായി തെളിഞ്ഞു. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബിനാമി വിരുദ്ധ വ്യവസ്ഥ പ്രകാരം ഇരുവർക്കുമെതിരെ കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുകയും ചെയ്തു. 

ബംഗ്ലാദേശ് സ്വദേശിയെ അഞ്ച് മാസത്തെ തടവിനുശേഷം നാട് കടത്താൻ കോടതി വിധിച്ചു. സൗദിയിലേക്ക് പുനഃപ്രവേശന വിലക്കോടെയാണ് നാടുകടത്തൽ. കൂടാതെ പ്രതികൾക്ക് 80,000 റിയാൽ പിഴ ചുമത്താനും അവരുടെ ചെലവിൽ ഈ വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും സ്ഥാപനം അടച്ചുപുട്ടാനും സൗദി പൗരന്റഎ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കാനും സക്കാത്ത്, വാറ്റ് എന്നിവ വസൂലാക്കാനും കോടതി വിധിച്ചതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത