
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ രാജ്യപ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ദൃഢമാകുന്നു. ഇരുരാജ്യങ്ങളുടെയും നാവിക സേനകള്‍ സംയുക്തമായി നടത്തിയ പരിശീലനം ജിദ്ദയില്‍ സമാപിച്ചു. ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകൾ ചെങ്കടൽ തീരമായ ജിദ്ദയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്‍ചയാണ് എത്തിയിയത്. തുടർന്ന് നാലുദിവസം സംയുക്ത സൈനിക പരിശീലനം നടന്നു.
ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തിർ, ഐ.എൻ.എസ് സുജാത എന്നിവയും ഇന്ത്യൻ തീരദേശസേനയുടെ കപ്പലായ സാരഥിയും ആണ് ജിദ്ദ തുറമുഖത്ത് എത്തിയത്. വെള്ളിയാഴ്ച നാവിക യാത്രാപരിശീലന കപ്പലായ ഐ.എൻ.എസ് തരംഗിണിയും ഈ ദൗത്യത്തിൽ പങ്കുചേർന്നു. കഴിഞ്ഞ വർഷം നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നാവിക അഭ്യാസത്തിന് ശേഷം ഇപ്പോൾ ജിദ്ദയിലെത്തിയ ഇന്ത്യൻ സൈനിക കപ്പലുകൾ ഉഭയകക്ഷി പ്രതിരോധബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്.
ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ കിഴക്കൻതീരത്ത് നടന്ന അഭ്യാസത്തിൽ 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ‘മിലൻ 2022’ ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ റോയൽ സൗദി നേവൽ ഫോഴ്‌സ് പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു. ജിദ്ദ തുറമുഖത്ത് എത്തിയ കപ്പലുകൾക്ക് റോയൽ സൗദി നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡ്‌സ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam