സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Jul 29, 2022, 10:20 AM IST
Highlights

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. അധിക യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. കംപ്യുട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഇംഗീഷ് ഭാഷ എഴുതാനും സംസാരിക്കാനും സാധിക്കണം. 

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലെ (PBSK) ക്ലര്‍ക്കുമാരുടെ രണ്ട് ഒഴിവുകളിലേക്കാണ് കഴിഞ്ഞ ദിവസം എംബസി അപേക്ഷ ക്ഷണിച്ചത്. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് അറിയിപ്പില്‍ പറയുന്നു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. അധിക യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. കംപ്യുട്ടര്‍ ഉപയോഗത്തില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഇംഗീഷ് ഭാഷ എഴുതാനും സംസാരിക്കാനും സാധിക്കണം. അറബി ഭാഷയിലുള്ള അറിവ് അഭികാമ്യം. 21നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2022 ജൂലൈ ഒന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക. 

4000 റിയാലാണ് പ്രതിമാസ ശമ്പളം. എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.eoiriyadh.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയുടെ  സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2022 ഓഗസ്റ്റ് ഏഴ് ആണ്. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും തീയ്യതികള്‍ പിന്നീട് അറിയിക്കും. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതോ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടാത്തതോ ആയോ അപേക്ഷകള്‍ നിരസിക്കപ്പെടും.

Read also: കൊല്ലം ജില്ല അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്

മാസപ്പിറവി ദൃശ്യമായില്ല; സൗദി അറേബ്യയില്‍ മുഹറം ഒന്ന് ശനിയാഴ്‍ച
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്‍ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്‍ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം - 1, ജൂലൈ 30 ശനിയാഴ്‍ചയായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ അറിയിപ്പ്.

ഹിജ്റ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്‍ച (ജൂലൈ 29), ദുല്‍ഹജ്ജ് 30 ആണ്. ഹിജ്റ വര്‍ഷം 1443ലെ അവസാന ദിനമാണ് ഇന്ന്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: യെമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും റിയാദിൽ നടന്ന ശസ്ത്രക്രിയയിൽ വേറിട്ടു

ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു
അബുദാബി: ഹിജ്റ പുതുവര്‍ഷാംരംഭമായ മുഹറം ഒന്നിന് യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഹിജ്റ വര്‍ഷാരംഭ ദിനത്തില്‍ അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചിരിക്കുന്നത്. 

മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.

Hijri New Year Holiday in the Federal Government
is on 1st of Muharram 1444

Happy Hijri New Year pic.twitter.com/qBSQprSafj

— FAHR (@FAHR_UAE)

Read also:  നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ഹിജ്‌റ വര്‍ഷാരംഭം; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അബുദാബി: ഹിജ്‌റ വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ മേഖലകള്‍ക്ക് 2021ലും 2022ലും ഔദ്യോഗിക അവധി ദിവസങ്ങള്‍ ഒരേപോലെ അനുവദിക്കണമെന്ന യുഇഎ ക്യാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണിതെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

click me!