Asianet News MalayalamAsianet News Malayalam

യെമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും റിയാദിൽ നടന്ന ശസ്ത്രക്രിയയിൽ വേറിട്ടു

നെഞ്ചിന് താഴ്ഭാഗവും വയറും കൂടിച്ചേർന്ന നിലയിലായിരുന്നു യമനി സയാമീസുകളായ മവദ്ദയും റഹ്മയും.  സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ഏദനിൽനിന്ന് ഇവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്. 

Team of 28 Saudi doctors successfully separate Yemeni Siamese twins
Author
Riyadh Saudi Arabia, First Published Jul 29, 2022, 8:38 AM IST

റിയാദ്: യെമനി സയാമീസ് ഇരട്ടകളായ മവദ്ദയും റഹ്മയും ഇനി വെവ്വേറെ ജീവിക്കും. വ്യാഴാഴ്ച റിയാദിൽ യെമനി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടു. 

അനസ്തേഷ്യ, ഒരുക്കങ്ങൾ, വേർപ്പെടുത്തൽ പ്രക്രിയ ആരംഭിക്കൽ, കരളിന്റെയും കുടലിന്റെയും വേർപെടുത്തൽ, അവയവങ്ങൾ പുനഃസ്ഥാപിക്കൽ, കവർ ചെയ്യൽ എന്നിങ്ങനെ ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേർ ശസ്ത്രക്രിയയിൽ പങ്കാളികളായി. 

നെഞ്ചിന് താഴ്ഭാഗവും വയറും കൂടിച്ചേർന്ന നിലയിലായിരുന്നു യമനി സയാമീസുകളായ മവദ്ദയും റഹ്മയും.  സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ഏദനിൽനിന്ന് ഇവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്. മവദ്ദ, റഹ്മ എന്നീ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തിയായതോടെ സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിൽ നടന്ന ശസ്ത്രക്രിയകളുടെ എണ്ണം 52 ആയി. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 124 ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.

Read also:  യുഎഇയിലെ കനത്ത മഴ, വെള്ളപ്പൊക്കം; വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തി

15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയം; സയാമീസ് ഇരട്ടകളായ യൂസുഫിനും യാസീനും ഇനി വേറിട്ട ജീവിതങ്ങള്‍
റിയാദ്: യമനില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദിൽ വിജയകരമായി വേർപ്പെടുത്തി. യൂസുഫിനും യാസീനുമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ കാരുണ്യം കൊണ്ട് വേറിട്ട ജീവിതങ്ങൾ ലഭിച്ചത്. ഒരു വർഷമായി റിയാദിലെ ആശുപത്രിയിൽ നിരന്തരമുള്ള വിവിധ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും അവസാനത്തിലാണ് പൂർണമായും വേർപെടുത്തുന്ന ശസ്‍ത്രക്രിയക്ക് ഇവരെ വിധേയമാക്കിയത്.

 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശാനുസരണം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യമനിലെ ഹദർ മൗത്തിൽനിന്ന് തലച്ചോറുകൾ ഒട്ടിപിടിച്ച നിലയിലുള്ള സയാമീസുകളെ എയർ ആംബുലൻസിൽ അറബ് സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തേഷ്യ, നഴ്‌സിങ്, ടെക്‌നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു ഇത്.

സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയിൽ ഉള്‍പ്പെട്ട 51-ാമത് ശസ്‍ത്രക്രിയ ആണ് ഇപ്പോൾ നടന്നത്. 23 രാജ്യങ്ങളിൽ നിന്നുള്ള 122-ലധികം ഇരട്ടകൾ ഈ പദ്ധതിയിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios