പ്രവാസി ഇന്ത്യക്കാരന്‍ കൃഷിത്തോട്ടത്തില്‍ അപകടത്തില്‍ മരിച്ചു

By Web TeamFirst Published Sep 6, 2022, 8:47 PM IST
Highlights

ജിസാനിലെ ഒരു കൃഷിത്തോട്ടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുമ്പാണ് സൗദിയില്‍ എത്തിയത്.

റിയാദ്: ഉത്തര്‍പ്രദേശ് സ്വദേശി തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാനില്‍ അപകടത്തില്‍ മരിച്ചു. 24-വയസുള്ള അല്‍ത്വാഫ് ഹുസൈനാണ് മരിച്ചത്. ജിസാനിലെ ഒരു കൃഷിത്തോട്ടത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറു മാസം മുമ്പാണ് സൗദിയില്‍ എത്തിയത്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിസാന്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും സി.സി.ഡബ്യൂ അംഗവുമായ ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ട്.  പരേതന്റെ അമ്മാവന്‍ കമറുല്‍ ഹുദയും സ്പോണ്‍സറും സഹായവുമായി രംഗത്തുണ്ടായിരു. പിതാവ് മഖ്ബൂല്‍ ഹുസൈന്‍ മജാബിര്‍, മാതാവ് ഷക് ലാഹിന്‍ നിസ. മൃതദേഹം  ഈ മാസം ഒന്‍പതിന് ജിസാന്‍- ജിദ്ദ- ലഖ്നൗ വിമാനത്തില്‍ നാട്ടില്‍ എത്തിച്ച് മറവു ചെയ്യും.

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍

ദുബൈ: യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍. ആലപ്പുഴ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് ചിറയില്‍ കിഴക്കേതില്‍ ജോബിന്‍ ജോര്‍ജാണ് ദുബൈയില്‍ മരണപ്പെട്ടത്. 

ദുബൈ പൊലീസില്‍ നിന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പിതാവിന്റെ പേര് ജോസഫ് ജോര്‍ജ് എന്നും മാതാവിന്റെ പേര് വത്സമ്മ ജോര്‍ജ് എന്നുമാണ് രേഖകളിലുള്ളത്. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് അഭ്യര്‍ത്ഥന. ഫോണ്‍ നമ്പര്‍ 00971561320653

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ അസ്‍കറിന് സമീപത്തായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസിയെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏഷ്യക്കാരനായ പ്രവാസിയാണ് മരണപ്പെട്ടതെന്ന് മാത്രമേ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലുള്ളൂ. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

click me!