ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

Published : Jan 01, 2024, 03:42 PM IST
ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

Synopsis

കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: ശ്വാസം മുട്ടലിനെ തുടർന്ന് സൗദിയിലെ ആശുപത്രിയിലെത്തിച്ച ഹൈദരാബാദ് സ്വദേശി മരിച്ചു. സന്ദർശന വിസയിലെത്തിയ അബ്ദുൽ ഖദീർ (73) ആണ് ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. 

കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് ജുബൈലിൽ എത്തിയതായിരുന്നു. ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read Also - പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

ഗോഡൗണിന് തീപിടിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ചൊവ്വാഴ്ച റിയാദ് ഷിഫയിൽ സോഫ സെറ്റ് നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിൻറെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂർ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുൽ ജിഷാറിൻറെ (39) മൃതദേഹമാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദ് മൻസൂരിയ്യ മഖ്ബറയിൽ ഖബറടക്കിയത്. 

അസീസിയയിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. നടപടികൾക്ക് കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗക്കത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പൻ, പൊതുപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ആ സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിെൻറ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. ഉച്ചയോടെയാണ് ജിഷാറിെൻറ മൃതദേഹം പുറത്തെടുത്തത്. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്. പിതാവ്: അബ്ദുറഹ്മാൻ, മാതാവ്: മറിയുമ്മ, ഭാര്യ: സക്കിറ. മക്കൾ: അഫീഫ, റൂബ, ആമീർ, അനു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി