Indian arrested with drugs : മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

Published : Dec 20, 2021, 02:02 PM IST
Indian arrested with drugs :  മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

Synopsis

സംശയം തോന്നിയ എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ ഇന്ത്യക്കാരന്റെ ലഗേജ് പരിശോധിക്കുകയും പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച നാര്‍ക്കോട്ടിക് ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു.

കുവൈത്ത് സിറ്റി: മയക്കമരുന്നുമായി(drugs) ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍(Kuwait International Airport) പിടിയില്‍. 120 ട്രമഡോള്‍ ഗുളികകള്‍ (Tramadol pills)കൈവശം വെച്ചതിനാണ് ഇന്ത്യക്കാരനെ കസ്റ്റംസ് (Customs) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

സംശയം തോന്നിയ എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ ഇന്ത്യക്കാരന്റെ ലഗേജ് പരിശോധിക്കുകയും പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച നാര്‍ക്കോട്ടിക് ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു. അതേസമയം 200 ഗ്രാം കഞ്ചാവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയെയും കസ്റ്റംസ് പിടികൂടി.

ഗാര്‍ഹിക തൊഴിലാളികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ ഇഖാമ റദ്ദാവും

ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍‌

കുവൈത്ത് സിറ്റി: കുവൈത്ത് (Kuwait)ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം (Residency Department)നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘകരായ നിരവധി വിദേശികള്‍ പിടിയില്‍. ഫര്‍വാനിയ (Farwaniya )ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. താമസനിയമലംഘകര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 21 പേരാണ് അറസ്റ്റിലായത്. ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ