ഡിസംബര്‍ ഒന്ന് മുതല്‍ ആറ് മാസം വരെയുള്ള കാലയളവില്‍ രാജ്യത്തിന് പുറത്തായിരിക്കുന്ന പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ (Domestic workers) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ ഇഖാമ (Residence Permit) റദ്ദാവും. ആഭ്യന്തര മന്ത്രാലയം (MInistry of Interior) ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. 2021 ഡിസംബര്‍ ഒന്ന് മുതലായിരിക്കും ഇതിനുള്ള കാലാവധി കണക്കാക്കുക. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്.

കൊവിഡ് പ്രതിസന്ധി കാരണം വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നിലനിന്നിരുന്നതിനാല്‍ ആറ് മാസത്തെ സമയ പരിധി കണക്കാക്കി ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. ആറ് മാസത്തിലധികം തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിന് പുറത്ത് താമസിക്കുന്നുണ്ടെങ്കില്‍ സ്വദേശികള്‍ ഇതാനായി പ്രത്യേക അപേക്ഷ നല്‍കണം. ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കാലയളവ് ആറ് മാസം എത്തുന്നതിന് മുമ്പാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

Scroll to load tweet…